ത​ക​രാ​റി​ലാ​യ കു​ടി​വെ​ള്ള​പ​ദ്ധ​തി ഉ​ട​നേ പു​നഃ​സ്ഥാ​പി​ക്കും
Sunday, August 11, 2019 10:13 PM IST
പാലക്കാട്: ജി​ല്ല​യി​ൽ തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യി​ൽ ഷൊ​ർ​ണ്ണൂ​ർ ഭാ​ഗ​ത്തെ ഭാ​ര​ത​പു​ഴ, മ​ണ്ണാ​ർ​ക്കാ​ടി​ലെ കാ​ഞ്ഞി​ര​പ്പു​ഴ, ക​രി​ന്പു​ഴ, കു​ഴ​ൽ​മ​ന്ദം, എ​ന്നി​വി​ട​ങ്ങ​ളി​ലെ ത​ക​രാ​റി​ലാ​യ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ മ​ഴ കു​റ​യു​ന്ന​തി​ന​നു​സ​രി​ച്ച് ഉ​ട​നെ പു​ന​സ്ഥാ​പി​ക്കു​മെ​ന്ന് വാ​ട്ട​ർ അ​തോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. മ​ല​ന്പു​ഴ അ​ണ​ക്കെ​ട്ടി​ൽ നി​ന്നും തു​റ​ന്നു വി​ടു​ന്ന വെ​ള്ളം നി​ല​വി​ൽ ചെ​ളി അ​ടി​ഞ്ഞ് ക​ല​ങ്ങി​യ​തി​നാ​ൽ താ​ൽ​ക്കാ​ലി​ക​മാ​യി പ​ന്പി​ങ് നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. മ​ഴ കു​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ളം ശു​ചീ​ക​രി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്തി​ക​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.