മലവെള്ളപ്പാച്ചിലിൽ നാശനഷ്ടം; ക​ട​പ്പാ​റ​യി​ൽ ന​ഷ്ട​ങ്ങ​ളു​ടെ ക​ണ്ണീ​ർ മ​ഴ
Sunday, August 11, 2019 10:13 PM IST
മം​ഗ​ലം​ഡാം: അ​സാ​ധാ​ര​ണ​മാ​യ മ​ല​വെ​ള്ള​പാ​ച്ചി​ലും തോ​ട് ക​വി​ഞ്ഞ് പ​ല വ​ഴി​ക്ക് ഒ​ഴു​കി​യ​തും ക​ട​പ്പാ​റ​യി​ലെ നാ​ശ​ന​ഷ്ടം ഉ​യ​ർ​ത്തി. വീ​ടു​ക​ൾ​ക്കും ക​ട​ക​ൾ​ക്കു​മാ​ണ് ന​ഷ്ട​ക​ണ​ക്ക് കൂ​ടു​ത​ൽ. ഓ​രോ ത​വ​ണ ഉ​ണ്ടാ​കു​ന്ന കൃ​ഷി​നാ​ശ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ​ക്കും അ​തി​രി​ല്ല. തോ​ട്ടു​പാ​ല​ത്തി​ന് താ​ഴെ തോ​ട് ഗ​തി​മാ​റി ഒ​ഴു​കി കോ​ഴി​ക്കു​ന്നേ​ൽ ആ​ന്‍റ​ണി, പു​ന്ന​ക്ക​ൽ അ​ഗ​സ്റ്റി​ൻ, ചി​റ​യി​ൽ മ​ധു, കു​ഴി​മീ​ത്തി​ൽ വേ​ലു, വെ​ട്ടി​ക്കു​ന്നി​ൽ സ​ണ്ണി എ​ന്നി​വ​രു​ടെ വീ​ടു​ക​ളു​ടെ പു​റ​കു​വ​ശം ഇ​ടി​ഞ്ഞ് വീ​ടു​ക​ൾ​ക്ക് ബ​ല​ക്ഷ​യം സം​ഭ​വി​ച്ചു. പു​ന്ന​ക്ക​ൽ അ​ഗ​സ്റ്റി​ന്‍റെ വീ​ടി​ന് പു​റ​കി​ൽ നി​ർ​മ്മി​ച്ച് കൊ​ണ്ടി​രു​ന്ന ബാ​ത്ത് റൂം ​ഒ​ലി​ച്ച് പോ​യി.
2007ലെ ​ക​ട​പ്പാ​റ ദു​ര​ന്ത​ത്തി​ന്‍റെ ഇ​ര​യാ​യ ആ​ൻ​റ​ണി​ക്ക് പ​ള്ളി​വ​ക പ​ണി​ത് ന​ൽ​കി​യ വീ​ടി​ന്‍റെ പു​റ​ക് വ​ശ​ത്തെ കെ​ട്ടും ഇ​ടി​ഞ്ഞ് പോ​യി. ഇ​പ്പോ​ഴും ഇ​തി​ലൂ​ടെ വെ​ള്ളം ഒ​ഴു​കി കൊ​ണ്ടി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്.