ഉരുൾപൊട്ടലിൽ ആ​ന​ക്ക​ല്ല്-​ പാ​ല​ക്ക​യം റോ​ഡ് ത​ക​ർ​ന്നു
Monday, August 12, 2019 11:31 PM IST
പാ​ല​ക്ക​യം: മ​ല​യോ​ര മേ​ഖ​ല​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ വ്യാ​പ​ക കൃ​ഷി നാ​ശ​മു​ണ്ടാ​യ​തോ​ടെ ആ​ന​ക്ക​ല്ല്-​പാ​ല​ക്ക​യം റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. മ​ഴ​ക്കെ​ടു​തി​യി​ൽ ക​രി​ന്പ​യി​ലെ​വി​ടെ​യും ആ​ള​പാ​യ​മി​ല്ല എ​ന്ന​താ​ണ് ഏ​ക ആ​ശ്വാ​സം.

എ​ന്നാ​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മു​ണ്ട​നാ​ട്, ക​ല്ല​ൻ​കു​ന്ന്, മ​രു​തും​കാ​ട് എ​സ്ടി കോ​ള​നി മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ക​രി​ന്പ പ്ലാ​ന്‍റേഷ​ൻ, ക​ല്ല​ൻ​കു​ന്ന്, ചു​ള്ളി​യാം​കു​ളം, ക​രി​മ​ല പ്ര​ദേ​ശ​ങ്ങ​ളെ​യാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച​ത്. ക​ല്ല​ൻ​കു​ന്ന് എ​സ്.​ടി. കോ​ള​നി​യി​ൽ ര​ണ്ടു​വീ​ട് പൂ​ർ​ണ​മാ​യും നാ​ലു​വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. രാ​ത്രി ഉ​റ​ങ്ങി​കി​ട​ന്ന​വ​ർ പ​ല​രും ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. നാ​ശ​ത്തി​ന്‍റെ തോ​ത് ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ​ക്കും അ​പ്പു​റ​മാ​ണ്. കു​ടി​വെ​ള്ളം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

ഇ​പ്പോ​ൾ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന ചു​ള്ളി​യാം​കു​ളം പ​ള്ളി​യി​ലേ​ക്ക് ശു​ദ്ധ​ജ​ലം എ​ത്തി​ച്ചി​രു​ന്ന​തും ഇ​വി​ടെ നി​ന്നാ​ണ്. ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി​യി​ട​ങ്ങ​ളാ​ണ് മ​ണ്ണി​ടി​ച്ചി​ൽ ആ​ഘാ​ത​മേ​റ്റി​ട്ടു​ള്ള​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കോ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കോ ചെ​ന്നെ​ത്താ​നാ​കാ​ത്ത ദു​ഘ​ട​മേ​ഖ​ല​യു​മാ​ണി​ത്. ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും ത​ക​ർ​ന്ന ആ​ന​ക്ക​ല്ല് പാ​ല​ക്ക​യം നെ​ര​വു​പാ​ത ഒ​രു​വി​ധ​ത്തി​ലും ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി. റോ​ഡി​ൽ കൂ​റ്റ​ൻ​പാ​റ​യും ചെ​ളി​യും വ​ന്ന് അ​ട​ഞ്ഞ​തോ​ടെ ഇ​വി​ടെ ഒ​റ്റ​പ്പെ​ട്ട സ്ഥി​തി​യാ​ണ്. ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന മ​ല​ന്പാ​ത​യാ​ണി​ത്. ഇ​വി​ടേ​ക്കു​ള്ള ഇ​രു​പ​ത്ത​ഞ്ചോ​ളം വീ​ടു​ക​ളി​ലേ​ക്കു​ള്ള വൈ​ദ്യു​ത​ലൈ​ൻ പൊ​ട്ടി കി​ട​ക്കു​ക​യാ​ണ്.

കൂ​റ്റ​ൻ​മ​ര​ങ്ങ​ൾ മ​ണ്ണി​ൽ അ​ക​പ്പെ​ട്ട് കി​ട​ക്കു​ന്ന​തി​നാ​ൽ വ​ഴി പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള നാ​ട്ടു​കാ​രു​ടെ ശ്ര​മ​വും വി​ഫ​ല​മാ​യി. മ​ഴ​ക്കെ​ടു​തി നേ​രി​ട്ട പ്ര​ദേ​ശ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​ജ​യ​ശ്രീ​യും വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ മാ​ത്യു​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. കൃ​ഷി നാ​ശ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി കാ​ർ​ഷി​ക ന​ഷ്ട​ങ്ങ​ൾ​ക്ക് പ്ര​ഖ്യാ​പി​ക്കു​ന്ന തു​ക ഇ​പ്രാ​വ​ശ്യ​മെ​ങ്കി​ലും യ​ഥാ​സ​മ​യ​ത്ത് ല​ഭി​ക്കാ​തെ പോ​ക​രു​തെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.