ഏ​ഴം​ഗ കു​ടും​ബം ര​ക്ഷ​പ്പെ​ട്ടത് തലനാരിഴയ്ക്ക്
Monday, August 12, 2019 11:31 PM IST
അ​ഗ​ളി: ജെ​ല്ലി​പ്പാ​റ ക​ണ്ടി​യൂ​രി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ണ്ടാ​യ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ടം നി​ലം​പൊ​ത്തി. ക​ണ്ടി​യൂ​രി​ൽ പ​ള്ള​ത്ത് ജോ​ർ​ജി​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. അ​പ​ക​ടം മു​ന്നി​ൽ ക​ണ്ട് മ​ക​ന്‍റെ നി​ർ​ബ​ന്ധ​പ്ര​കാ​രം വീ​ട്ടി​ൽ​നി​ന്ന് മാ​റി​യ​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി.
രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് കു​ടും​ബം ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മ​ക​ന്‍റെ വീ​ട്ടി​ലേ​ക്ക് മാ​റി​യ​ത്. പു​ല​ർ​ച്ചെ എ​ത്തു​ന്പോ​ൾ വീ​ടു​ത​ക​ർ​ന്ന നി​ല​യി​ലാ​ണ് കാ​ണ​പ്പെ​ട്ട​തെ​ന്ന് ജോ​ർ​ജ് പ​റ​ഞ്ഞു.

ജോ​ർ​ജ്, ഭാ​ര്യ മേ​രി, മ​ക​ൻ വി​ൽ​സ​ണ്‍, ഭാ​ര്യ ആ​ലീ​സ്, നാ​ലു വ​യ​സ്, മൂ​ന്നു​വ​യ​സ് ആ​റു​മാ​സം പ്രാ​യ​മു​ള്ള മൂ​ന്ന് കു​ഞ്ഞു​ങ്ങ​ളു​മാ​യി​രു​ന്നു വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്.കു​ത്തൊ​ഴു​ക്കി​ൽ മ​ണ്ണി​ടി​ഞ്ഞു വീ​ണു വീ​ടി​ന്‍റെ ചു​മ​രു​ക​ൾ ത​ക​ർ​ന്നു. മെ​യി​ൻ സ്ലാ​ബ് പ​ത്ത​ടി ദൂ​ര​ത്തോ​ളം തെ​ന്നി​നീ​ങ്ങി. വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ സാ​മ​ഗ്രി​ക​ളും ന​ശി​ച്ച​താ​യി വീ​ട്ടു​ട​മ പ​റ​ഞ്ഞു. വീ​ട്ടു​മു​റ്റ​ത്തു നി​ർ​ത്തി​യി​രു​ന്ന മൂ​ന്നു ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ന​ശി​ച്ചു.