മ​ഴ​ക്കെ​ടു​തി; ദു​ര​ന്ത​ത്തി​ൽ ആ​ശ്വാ​സ​മാ​യി അ​വൈ​റ്റി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ്
Monday, August 12, 2019 11:32 PM IST
നെന്മാ​റ: മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ അ​ക​പ്പെ​ട്ട് വൈ​ദ്യ​സ​ഹാ​യം വേ​ണ്ട​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി നെന്മാ​റ അ​വൈ​റ്റി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്.
ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സും, അ​വൈ​റ്റി​സും സം​യു​ക്ത​മാ​യാ​ണ് ഒ​ല​വ​ക്കോ​ട് ഗാ​യ​ത്രി മ​ണ്ഡ​പ​ത്തി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തു​ന്ന​ത്. എ​മ​ർ​ജ​ൻ​സി ഡോ​ക്ട​ർ​മാ​രും സ്പെ​ഷ്യ​ലി​സ്റ്റു​ക​ളും അ​ട​ങ്ങു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം, നേ​ഴ്സു​മാ​ർ, പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫും അ​ട​ങ്ങു​ന്ന വി​ദ​ഗ്ധ സം​ഘ​മാ​ണ് ഒ​ല​വ​ക്കോ​ട് ക്യാ​ന്പി​ൽ സേ​വ​നം ന​ൽ​കിവരുന്ന​ത്.
അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ മൊ​ബൈ​ൽ ഐ.​സി.​യു, അ​ടി​യ​ന്തി​ര ചി​കി​ത്സ​ക​ൾ, മ​രു​ന്നു​ക​ൾ എ​ന്നി​വ​യാ​ണ് ക്യാ​ന്പി​ൽ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നെ​മ്മാ​റ അ​വൈ​റ്റി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്സ് പൂ​ർ​ണ്ണ​തോ​തി​ൽ സ​ജ്ജ​മാ​ണെ​ന്ന് അ​വൈ​റ്റി​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ മാ​രാ​യ ജ്യോ​തി പാ​ലാ​ട്ടും, ശാ​ന്തി പ്ര​മോ​ദും അ​റി​യി​ച്ചു. ഡോ​ക്ട​ർ​മാ​രാ​യ ആ​ർ. സ​ത്യ​ജി​ത്ത്, കെ. ​വ​സ​ന്ത് , മു​സ്ത​ഫ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ് ക്യാ​ന്പി​ൽ വൈ​ദ്യ സ​ഹാ​യ​ത്തി​ന് മേ​ൽ​നോ​ട്ടം ന​ൽ​കി​യ​ത്.
തു​ട​ർ ചി​കി​ത്സ വേ​ണ്ടു​ന്ന എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ക്യാ​ന്പി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് എ​ന്നി​വ​രു​മാ​യി പൂ​ർ​ണ്ണ​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ദു​രി​ത ബാ​ധി​ത​രാ​യ ജ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര വൈ​ദ്യ സ​ഹാ​യം ഉ​റ​പ്പാ​ക്കു​വാ​ൻ അവൈറ്റിസ് പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന് അ​വൈ​റ്റി​സ് സി​ഇ ഒ ​ഡോ​ക്ട​ർ പി. ​മോ​ഹ​ന​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.