ക​രി​പ്പാ​ലി​പാ​ലം ക​ട​ക്കാ​ൻ താ​ത്കാ​ലി​ക സം​വി​ധാ​ന​മാ​യി കു​ഴി​ക​ളി​ൽ മെ​റ്റ​ലി​ട്ടു
Wednesday, August 14, 2019 12:42 AM IST
വ​ട​ക്ക​ഞ്ചേ​രി: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പാ​ള​യം-​ക​രി​പ്പാ​ലി റോ​ഡി​ലെ ക​രി​പ്പാ​ലി പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ലു​ള്ള കു​ഴി​ക​ളി​ൽ മെ​റ്റ​ലി​ട്ട് ക​ട​ന്നു​പോ​കാ​വു​ന​ന താ​ത്കാ​ലി​ക സം​വി​ധാ​നം ഒ​രു​ക്കി. ന​ല്ല മ​ഴ പെ​യ്താ​ൽ മെ​റ്റ​ൽ ഒ​ലി​ച്ചു​പോ​കു​മെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ടി​ത​ട്ടാ​തെ ഇ​പ്പോ​ൾ ക​ട​ന്നു​പോ​കാം.

വ​ട​ക്ക​ഞ്ചേ​രി​യി​ൽ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളു​ക​ളി​ലൊ​ന്നാ​യ സെ​ൻ​റ് ഫ്രാ​ൻ​സി​സ് സ്കൂ​ൾ ഈ ​റോ​ഡി​ലാ​ണ്. ഇ​തി​നാ​ൽ ഇ​ന്ന​ലെ സ്കൂ​ൾ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കും വ​ലി​യ പേ​ടി​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​വ​ർ​ഷ​മു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ഈ ​പാ​ല​ത്തി​ന്‍റെ ഇ​രു​ഭാ​ഗ​വും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ വ​ലി​യ കു​ഴി​ക​ൾ അ​ട​യ്ക്കാ​തെ അ​തേ​പ​ടി കി​ട​ന്നു. ഇ​ത്ത​വ​ണ​ത്തെ പ്ര​ള​യം കൂ​ടി​യാ​യ​പ്പോ​ൾ ത​ക​ർ​ച്ച പൂ​ർ​ണ​മാ​യി.

ഇ​നി​യും മ​ഴ ശ​ക്ത​മാ​യി പാ​ല​ത്തി​നു മു​ക​ളി​ലൂ​ടെ വെ​ള്ളം ഒ​ഴു​കി​യാ​ൽ അ​പ്രോ​ച്ച് റോ​ഡും ഒ​ലി​ച്ചു​പോ​കും. അ​ത്ത​ര​ത്തി​ൽ വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞ് ഇ​ള​കി​യാ​ണ് നി​ല്ക്കു​ന്ന​ത്.

എ​ന്താ​യാ​ലും മെ​റ്റ​ലി​ട്ട് കു​ഴി നി​ക​ത്തി​യ​ത് ഏ​താ​നും​ദി​വ​സം നി​ല​നി​ല്ക്കും. വീ​ണ്ടും ത​ക​രും. ഇ​വി​ടെ കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ക​യോ ന​ല്ല​രീ​തി​യി​ൽ ടാ​റിം​ഗ് ന​ട​ത്തു​ക​യോ ചെ​യ്താ​ൽ കു​റ​ച്ചു​കാ​ലം നി​ല്ക്കും. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ഈ ​റോ​ഡി​ലെ പാ​ള​യം പാ​ല​ത്തി​ന്‍റെ കൈ​വ​രി ത​ക​ർ​ന്നി​രു​ന്ന​ത് ഇ​തു​വ​രെ​യും ന​ന്നാ​ക്കി​യി​ട്ടി​ല്ല.

ര​ണ്ടു​പാ​ല​ങ്ങ​ളും ഉ​യ​ർ​ത്തി പ​ണി​യാ​തെ പ്ര​ശ്ന​പ​രി​ഹാ​ര​മാ​കി​ല്ല. പാ​ല​ങ്ങ​ൾ മു​ങ്ങി​ത​ക​രു​ന്ന​തു സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം ദീ​പി​ക​യി​ൽ പ​ടം സ​ഹി​തം വാ​ർ​ത്ത ന​ല്കി​യി​രു​ന്നു.