നെ​ല്ലി​യാ​ന്പ​തി പ​കു​തി​പ്പാ​ലം എ​സ്റ്റേ​റ്റ് ഒ​റ്റ​പ്പെ​ട്ട നി​ല​യി​ൽ
Wednesday, August 14, 2019 12:42 AM IST
നെ​ല്ലി​യാ​ന്പ​തി: കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ നെ​ല്ലി​യാ​ന്പ​തി​യി​ൽ റോ​ഡി​ലെ പാ​ലം ത​ക​ർ​ന്ന​തോ​ടെ കെഎഫ്ഡി​സി​യു​ടെ പ​കു​തി​പാ​ലം എ​സ്റ്റേ​റ്റ് ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​യി. കൈ​കാ​ട്ടി​യി​ൽ​നി​ന്നും പ​തി​നാ​റു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് എ​സ്റ്റേ​റ്റ്.

2018 ലെ ​പ്ര​ള​യ​ത്തി​ൽ പാ​ലം ഭാ​ഗി​ക​മാ​യി ഇ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്നു തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ പാ​ല​ത്തി​നു​സ​മീ​പം പു​ഴ​യ്ക്കു കു​റു​കേ ക​ല്ലും മ​ണ​ൽ​ചാ​ക്കു​ക​ളും ഉ​പ​യോ​ഗി​ച്ച് താ​ത്കാ​ലി​ക റോ​ഡ് നി​ർ​മി​ച്ചാ​ണ് ജീ​പ്പും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ക​ട​ത്തി​വി​ട്ടി​രു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച പെ​യ്ത ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്നു ഈ ​താ​ത്കാ​ലി​ക റോ​ഡും ഒ​ലി​ച്ചു​പോ​കു​ക​യും പാ​ലം ത​ക​രു​ക​യും ചെ​യ്ത​തോ​ടെ പ​കു​തി​പാ​ല​ത്തേ​യ്ക്കു​ള്ള വാ​ഹ​ന, കാ​ൽ​ന​ട​യാ​ത്ര നി​ല​ച്ചു.വ​ണ്ണാ​തി​പാ​ല​ത്ത് കൂ​റ്റ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണ​തി​നെ തു​ട​ർ​ന്ന് വൈ​ദ്യു​തി​പോ​സ്റ്റു​ക​ൾ നി​ലം​പ​തി​ച്ച​തോ​ടെ പ്ര​ദേ​ശ​ത്തേ​ക്ക് വൈ​ദ്യു​തി​യി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജെ.​ആ​രോ​ഗ്യം ജോ​യ്സ​ണും എ​ൻ​എ​ച്ച്എം ജീ​പ്പ് ഡ്രൈ​വ​ർ സോ​നു​മോ​നും സാ​ഹ​സി​ക​മാ​യി പു​ഴ​ക​ട​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​ർ ന​ട​ന്ന് പ​കു​തി​പാ​ല​ത്ത് എ​ത്തി മു​ഴു​വ​ൻ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കും എ​ലി​പ്പ​നി​ക്കെ​തി​രേ​യു​ള്ള മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ഡോ​ക്സി സൈ​ക്ലി​ൻ കാ​പ്സ്യൂ​ൾ​സ് ന​ല്കു​ക​യും തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്ര​മേ കു​ടി​ക്കാ​വൂ​വെ​ന്ന് നി​ർ​ദേ​ശം ന​ല്കു​ക​യും ഒ​ആ​ർ​എ​സ് വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.