ഇരുന്പകച്ചോലയിൽ സ​ഹാ​യ​ഹ​സ്ത​വു​മാ​യി പ്ര​ണ​വം ക്ല​ബ് അംഗങ്ങൾ
Wednesday, August 14, 2019 12:42 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ഇ​രു​ന്പ​ക​ച്ചോ​ല ചെ​ള്ളി​ത്തോ​ട് ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് ഒ​റ്റ​പ്പെ​ട്ടു​പോ​യ അ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി മു​ണ്ട​ക്കോ​ട്ടു​കു​റു​ശി പ്ര​ണ​വം ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ സാ​ഹ​സി​ക​മാ​യി എ​ത്തി. വെ​റ്റി​ല​ചോ​ല പാ​ലം ത​ക​ർ​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്തേ​ക്കു​ള്ള റോ​ഡ് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ണ​വ​ത്തി​ന്‍റെ ക​ർ​മ​നി​ര​ത​രാ​യ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​ത്.
ചാ​യ്ഞ്ഞു കി​ട​ന്ന​മ​ര​ങ്ങ​ളി​ൽ തൂ​ങ്ങി​യാ​ണ് ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​ക​ർ കോ​ള​നി​യി​ലേ​ക്കെ​ത്തി​യ​ത്.​ക​വു​ങ്ങു​ത​ടി​ക​ൾ വെ​ട്ടി​കൊ​ണ്ടു​വ​ന്ന് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ൽ ത​ക​ർ​ന്ന​പാ​ല​ത്തി​ന് സ​മീ​പം കോ​ള​നി​നി​വാ​സി​ക​ളും ക്ല​ബ് പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ക​വു​ങ്ങു കൊ​ണ്ട് സ​മാ​ന്ത​ര ന​ട​പ്പാ​ലം നി​ർ​മി​ച്ചു.
ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​സ​തീ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​അ​ജേ​ഷ്, ക്ല​ബ് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ​എ.​കെ.​മോ​ഹ​ന​ൻ, കെ.​പി പ്ര​മോ​ദ്, സാ​ബി​ക്ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.