അ​ന്തേ​വാ​സി​ക​ളെ തി​രി​ച്ചു ദൈ​വ​ദാ​ൻ സെ​ന്‍റ​റി​ൽ എ​ത്തി​ച്ചു
Wednesday, August 14, 2019 12:42 AM IST
വ​ട​ക്ക​ഞ്ചേ​രി: അ​ഞ്ചു​ദി​വ​സ​ത്തെ മാ​റി താ​മ​സ​ത്തി​നു​ശേ​ഷം മം​ഗ​ലം​പാ​ല​ത്തെ ദൈ​വ​ദാ​ൻ സെ​ന്‍റ​റി​ലെ അ​ന്തേ​വാ​സി​ക​ളാ​യ 185 സ്ത്രീ​ക​ളെ​യും ഇ​ന്ന​ലെ തി​രി​ച്ചു സെ​ന്‍റ​റി​ൽ ത​ന്നെ എ​ത്തി​ച്ചു. വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലാ​യി​രു​ന്നു ഇ​വ​രെ സു​ര​ക്ഷി​ത​മാ​യി പാ​ർ​പ്പി​ച്ചി​രു​ന്ന​ത്.
മം​ഗ​ലം​പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് ദൈ​വ​ദാ​ൻ സെ​ന്‍റ​റി​ലേ​ക്കും വെ​ള്ളം ക​യ​റി​യ​പ്പോ​ൾ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് അ​ന്തേ​വാ​സി​ക​ളാ​യ അ​മ്മ​മാ​രെ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ​ത്. 185 പേ​രി​ൽ നൂ​റി​ൽ​പ​രം​പേ​ർ കി​ട​പ്പു​രോ​ഗി​ക​ളാ​ണ്. പ്രാ​യാ​ധി​ക്യ​വും മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​രും മാ​ര​ക​രോ​ഗ​ങ്ങ​ൾ​ക്ക് അ​ടി​മ​പ്പെ​ട്ട​വ​രെ​ല്ലാ​മു​ണ്ട് ഇ​ക്കൂ​ട്ട​ത്തി​ൽ.
അ​ന്യ​ദേ​ശ​ക്കാ​രും അ​ന്യ​ഭാ​ഷ​ക്കാ​രും മ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച​വ​രും അ​നാ​ഥ​രും തു​ട​ങ്ങി ഒ​റ്റ​പ്പെ​ട​ലി​ന്‍റെ നൊ​ന്പ​ര​ങ്ങ​ളു​ള്ള​വ​രാ​ണ് അ​ന്തേ​വാ​സി​ക​ളെ​ല്ലാം. ഇ​ത്ര​യും കി​ട​പ്പു​രോ​ഗി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന അ​ഗ​തി​മ​ന്ദി​രം ഒ​രു​പ​ക്ഷേ കേ​ര​ള​ത്തി​ൽ​ത​ന്നെ ഇ​വി​ടെ മാ​ത്ര​മാ​കും. അ​ഗ​തി​ക​ൾ​ക്കും അ​ശ​ര​ണ​ർ​ക്കു​മാ​യി ജീ​വി​ച്ച ഫാ. ​ഏ​ബ്ര​ഹാം കൈ​പ്പ​ൻ​പ്ലാ​ക്ക​ലാ​ണ് ദൈ​വ​ദാ​ൻ സെ​ന്‍റ​റി​ന്‍റെ സ്ഥാ​പ​ക​ൻ. കേ​ര​ള​ത്തി​ലെ പ​ല​ഭാ​ഗ​ത്തും ഇ​ത്ത​രം സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു.
കൈ​പ്പ​ൻ​പ്ലാ​ക്ക​ൽ അ​ച്ച​ൻ ത​ന്നെ സ്ഥാ​പി​ച്ച ദൈ​വ​ദാ​ൻ സ​ന്യാ​സി​നി സ​ഭ​യി​ലെ സി​സ്റ്റേ​ഴ്സാ​ണ് ഇ​വി​ട​ത്തെ ശു​ശ്രൂ​ഷ​ക​ർ. സി​സ്റ്റ​ർ ഷോ​ജി​യാ​ണ് മ​ദ​ർ സു​പ്പീ​രി​യ​ർ, സി​സ്റ്റ​ർ വി​ന​യ, സി​സ്റ്റ​ർ ഹി​ൽ​ഡ, സി​സ്റ്റ​ർ പ്രി​യ, സി​സ്റ്റ​ർ ക്രി​സ്റ്റി തു​ട​ങ്ങി​യ​വ​രു​ടെ സ​മ​ർ​പ്പി​ത സേ​വ​ന​മാ​ണ് വൈ​ദാ​ൻ സെ​ന്‍റ​റി​നെ മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന​ത്. സെ​ന്‍റ​റി​ന്‍റെ ന​ല്ല​നി​ല​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പി​ന്നി​ൽ ജോ​ബി വെ​ട്ടു​വ​യ​ലി​ന്‍റെ സേ​വ​ന​ങ്ങ​ൾ വി​ല​മ​തി​ക്കാ​നാ​വി​ല്ല.
രാ​പ​ക​ൽ വി​ശ്ര​മ​മി​ല്ലാ​ത്ത ഓ​ട്ട​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി ജോ​ബി​യും ഇ​വി​ട​ത്തെ സി​സ്റ്റേ​ഴ്സും അ​മ്മ​മാ​രെ സ​ഹാ​യി​ക്ക​നെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളും സ​മീ​പ​ത്തെ കു​ടും​ബ​ങ്ങ​ളു​മെ​ല്ലാം. അ​ടി​യ​ന്തി​ര​ഘ​ട്ട​ങ്ങ​ളി​ൽ ഓ​ടി​യെ​ത്തി സ​ഹാ​യി​ക്കാ​ൻ വൈ​ദി​ക​ർ ഉ​ൾ​പ്പെ​ടെ മ​റ്റു നി​ര​വ​ധി​പേ​രും സ​ന്ന​ദ്ധ​രാ​യു​ണ്ട്.
അ​മ്മ​മാ​രെ തി​രി​ച്ചു ദൈ​വ​ദാ​ൻ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റു​ന്പോ​ൾ ത​ഹ​സീ​ൽ​ദാ​ർ സു​രേ​ഷ്, ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ ജ​യ​ച​ന്ദ്ര​ൻ, മ​റ്റു റ​വ​ന്യൂ അ​ധി​കൃ​ത​ർ, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പ് അ​ധി​കാ​രി​ക​ൾ, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ, പോ​ളി​ടെ​ക്നി​ക് കോ​ള​ജ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​സ് ക​ണ്ണ​ന്പു​ഴ തു​ട​ങ്ങി​യ വൈ​ദി​ക​ർ, സി​സ്റ്റേ​ഴ്സ് തു​ട​ങ്ങി​യ​വ​ർ സ​ഹാ​യ​ത്തി​നെ​ത്തി.