ക​ഞ്ചാ​വ് ബീ​ഡി​ക​ളു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ
Wednesday, August 14, 2019 12:44 AM IST
ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​ർ ടൗ​ണ്‍, ആ​ശു​പ​ത്രി പ​രി​സ​ര​ങ്ങ​ളി​ൽ​നി​ന്ന് ക​ഞ്ചാ​വ് ബീ​ഡി​ക​ളു​മാ​യി യു​വാ​ക്ക​ളെ അ​റ​സ്റ്റു​ചെ​യ്തു. ആ​ല​ത്തൂ​ർ ബാ​ങ്ക് റോ​ഡ് ധ​നൂ​പ് (19), കാ​വ​ശേ​രി കു​ന്പ​റോ​ട്ട് സ​ഞ്ജീ​വ് (19), ചൂ​ല​ന്നൂ​ർ ക​ല്ല​ന്പാ​ടം അ​ശ്വി​ൻ (19) എ​ന്നി​വ​രെ​യാ​ണ് ക​ഞ്ചാ​വ് ബീ​ഡി​ക​ളു​മാ​യി ആ​ല​ത്തൂ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​രു​ണ്‍​കു​മാ​ർ, സി​പി​ഒ പ്ര​ജീ​ഷ്, ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ റ​ഹിം, മു​ത്തു, കൃ​ഷ്ണ​ദാ​സ്, സൂ​ര​ജ് ബാ​ബു എ​ന്നി​വ​ട​ങ്ങു​ന്ന സം​ഘം പി​ടി​കൂ​ടി​യ​ത്.

മ​ധ്യ​വ​യ​സ്ക​യെ
പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി

ശ്രീ​കൃ​ഷ്ണ​പു​രം: മം​ഗ​ലാം​കു​ന്നി​ന് സ​മീ​പം മ​ധ്യ​വ​യ​സ്ക​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ സ്ത്രീ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് കാ​ട്ടു​കു​ളം വ​ട​ക്കേ​ത്ത​റ വീ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ൻ എ​ന്ന ചാ​ത്ത​ൻ​കു​ട്ടി (58) യെ ​ശ്രീ​കൃ​ഷ്ണ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണ് ഇ​യാ​ൾ പ​രാ​തി​ക്കാ​രി​യും 52 കാ​രി​യു​മാ​യ സ്ത്രീ​യെ പീ​ഡി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ബാ​ല​കൃ​ഷ്ണ​നെ റി​മാ​ൻ​ഡ് ചെ​യ്തു.