ന​ഗ​ര​പാ​ത​യോ​ര​ങ്ങ​ൾ കൈ​യ​ട​ക്കി​യു​ള്ള അ​ന​ധി​കൃ​ത ക​ച്ച​വ​ട​ത്തി​നെ​തി​രേ വ്യാ​പാ​രികൾ രംഗത്ത്
Wednesday, August 14, 2019 12:44 AM IST
ഒ​റ്റ​പ്പാ​ലം: ന​ഗ​ര​ത്തി​ലെ പാ​ത​യോ​ര​ങ്ങ​ൾ കൈ​യ​ട​ക്കി​യു​ള്ള അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ൾ​ക്കെ​തി​രെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഒ​റ്റ​പ്പാ​ലം യൂ​ണി​റ്റ്. ഇ​ത്ത​രം ക​ച്ച​വ​ട​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ പോ​ലീ​സ്, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഇ​ട​പെ​ട​ലു​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഒ​റ്റ​പ്പാ​ലം യൂ​ണി​റ്റ് നി​വേ​ദ​നം ന​ല്കി.
പീ​ടി​ക​മു​റി അ​ഡ്വാ​ൻ​സും ഭീ​മ​മാ​യ വാ​ട​ക​യും വൈ​ദ്യു​തി​ചാ​ർ​ജും നി​കു​തി​ക​ളും ന​ല്കി ക​ട​മു​റി വാ​ട​ക​യ്ക്കെ​ടു​ത്ത് വ്യാ​പാ​രം ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ പ​ട്ടി​ണി​യി​ലാ​കു​ന്ന സ്ഥി​തി​യി​ലേ​ക്ക് വ​ഴി​യോ​ര ക​ച്ച​വ​ടം മാ​റി​യെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​ക്ഷേ​പം.
ന​ഗ​ര​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഇ​ത്ത​രം വ​ഴി​വി​ട്ട ക​ച്ച​വ​ടം ന​ട​ക്കു​ന്പോ​ഴും ന​ഗ​ര​സ​ഭ​യും പോ​ലീ​സും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഉ​യ​ർ​ന്നി​ട്ടു​ള്ള ആ​രോ​പ​ണം. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, ഭ​ക്ഷ​ണ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ, ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ തു​ട​ങ്ങി​യ മ​റ്റി​ത​ര വ​സ്തു​ക്ക​ളു​ടെ വി​പ​ണ​നം ന​ഗ​ര​ത്തി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തു​ന്ന​തി​നെ​തി​രെ ആ​രോ​ഗ്യ​വ​കു​പ്പ് ക​ർ​ശ​ന​ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
പെ​ട്ടി​ഓ​ട്ടോ​ക​ളി​ലും കൈ​വ​ണ്ടി​ക​ളി​ലും ടെ​ന്പോ​ക​ളി​ലു​മാ​യി എ​ത്തു​ന്ന ഇ​ത്ത​രം ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ൾ റോ​ഡ​രി​കി​ൽ വി​ല​കു​റ​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണം. ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യും വ​ഞ്ചി​ക്കു​ക​യു​മാ​ണ് ഇ​വ​ർ ചെ​യ്യു​ന്ന​ത്. പാ​ല​ക്കാ​ട്- കു​ള​പ്പു​ള്ളി സം​സ്ഥാ​ന​പാ​ത ക​ട​ന്നു​പോ​കു​ന്ന ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ലെ പാ​ത​യോ​ര​ങ്ങ​ളി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡ​രി​കി​ലും ന​ട​ത്തി​വ​രു​ന്ന വ​ഴി​വി​ട്ട വ്യാ​പാ​ര​ത്തി​ന് ത​ട​യി​ടാ​ൻ പോ​ലീ​സും ന​ഗ​ര​സ​ഭ​യും ത​യാ​റാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.
ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞു​മു​ള്ള വി​ല്പ​ന​യും പൊ​തു​ജ​ന സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന​വി​ധം പെ​ട്ടി​ഓ​ട്ടോ പോ​ലു​ള്ള ചെ​റു​വാ​ഹ​ന​ങ്ങ​ളി​ൽ ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി ന​ട​ന്നു​വ​രു​ന്നു​ണ്ടെ​ന്ന് ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ഒ​റ്റ​പ്പാ​ല​ത്ത് ഇ​ത്ത​ര​ത്തി​ൽ ചെ​റു​വാ​ഹ​ന​ത്തി​ൽ മ​ദ്യ​വി​ല്പ​ന ന​ട​ത്തി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. കി​ഴ​ക്കേ ഒ​റ്റ​പ്പാ​ല​ത്താ​ണ് ഏ​റ്റ​വു​മ​ധി​കം അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. പ​ച്ച​ക്ക​റി ക​ച്ച​വ​ടം​മു​ത​ൽ മീ​ൻ​ക​ച്ച​വ​ടം​വ​രെ ഇ​വി​ടെ ന​ട​ന്നു വ​രു​ന്നു.
റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വ​ണ്ടി​ക​ൾ നി​ർ​ത്തി​യാ​ണ് ഇ​ത്ത​രം ക​ച്ച​വ​ട​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.