വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത: കേ​ടു​വ​ന്ന് കി​ട​ക്കു​ന്ന​ത് റോഡിൽ ഡ​സ​നോ​ളം വാ​ഹ​ന​ങ്ങ​ൾ
Wednesday, August 14, 2019 12:44 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​ക​ളി​ൽ ചാ​ടി കേ​ടു​വ​ന്ന് റോ​ഡി​ൽ കി​ട​ക്കു​ന്ന​ത് ഒ​രു ഡ​സ​നോ​ളം വാ​ഹ​ന​ങ്ങ​ൾ. പെ​രും​കു​ഴി​ക​ളു​ള്ള വ​ട​ക്ക​ഞ്ചേ​രി റോ​യ​ൽ ജം​ഗ്ഷ​ൻ മു​ത​ൽ ഹോ​ട്ട​ൽ ഡ​യാ​ന​വ​രെ​യു​ള്ള ഭാ​ഗ​ത്തു​മാ​ത്രം നാ​ലു വാ​ഹ​ന​ങ്ങ​ളാ​ണ് ലീ​ഫ് പൊ​ട്ടി​യും ആ​ക്സി​ൽ ഒ​ടി​ഞ്ഞും വ​ഴി​യി​ൽ കി​ട​ക്കു​ന്ന​ത്.
ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളാ​ണ് വെ​ള്ളം​നി​റ​ഞ്ഞ് ഒ​ഴു​കു​ന്ന കു​ഴി​ക​ളു​ടെ ആ​ഴ​മ​റി​യാ​തെ അ​തി​ൽ ചാ​ടി കേ​ടു​വ​ന്നി​ട്ടു​ള്ള​ത്. ത​ങ്കം ക​വ​ല​യി​ലെ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള സ​ർ​വീ​സ് റോ​ഡ്, കു​ഴി​ക​ൾ കി​ണ​ർ ക​ണ​ക്കേ ആ​ഴ​മാ​യ​തോ​ടെ ഈ ​റോ​ഡ് ഏ​റേ​നേ​രം അ​ട​ച്ചി​ട്ടു. ഇ​വി​ടെ ആ​റു​വ​രി​പ്പാ​ത​യു​ടെ ഫ്ളൈ ​ഓ​വ​ർ പ​ണി​ക​ൾ പാ​തി​വ​ഴി​ക്ക് നി​ർ​ത്തി​വ​ച്ച​തി​നാ​ൽ ദേ​ശീ​യ​പാ​ത വ​ഴി​യു​ള്ള വാ​ഹ​ന​ങ്ങ​ളെ​ല്ലാം ഇ​ടു​ങ്ങി​യ സ​ർ​വീ​സ് റോ​ഡു​വ​ഴി​യാ​ണ് പോ​കു​ന്ന​ത്.