സ്വാ​ത​ന്ത്ര്യ​ദി​നം: സു​ര​ക്ഷാ​ക്ര​മീ​ക​ര​ണം ശക്തമാക്കി
Wednesday, August 14, 2019 12:44 AM IST
കോ​യ​ന്പ​ത്തൂ​ർ: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി. ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും താ​ത്കാ​ലി​ക ചെ​ക്ക്പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച് വാ​ഹ​ന​പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രെ അ​റ​സ്റ്റു​ചെ​യ്തു.
ജ​ന​ങ്ങ​ൾ ഒ​ന്നി​ച്ചു​കൂ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ചു. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, എ​യ​ർ​പോ​ർ​ട്ട്, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി​യ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി. രാ​ത്രി​കാ​ല​ങ്ങ​ളി​ലെ പ​ട്രോ​ളിം​ഗും ക​ർ​ശ​ന​മാ​ക്കി. വ​ന​മേ​ഖ​ല​യി​ലു​ള്ള ഗ്രാ​മ​ങ്ങ​ളി​ലും പോ​ലീ​സ് ചെ​ക്കിം​ഗ് ന​ട​ത്തു​ന്നു​ണ്ട്.
ജി​ല്ല​യി​ൽ 1600-ലേ​റെ പോ​ലീ​സു​കാ​രെ​യാ​ണ് സു​ര​ക്ഷാ ജോ​ലി​ക്കാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. കോ​യ​ന്പ​ത്തൂ​ർ വി​ഒ​സി പാ​ർ​ക്കി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യു​ള്ള ഏ​ർ​പ്പാ​ടു​ക​ൾ പൂ​ർ​ത്തി​യാ​യി.