കു​ള​ത്തി​ൽ മു​ങ്ങി​ത്താ​ഴ്ന്ന വി​ദ്യാ​ർ​ത്ഥി​ക്ക് പു​ന​ർജന്മം; മുഹമ്മദ് അഷറഫിന് അനുമോദന പ്രവാഹം
Saturday, August 17, 2019 11:07 PM IST
ഒ​റ്റ​പ്പാ​ലം: കു​ള​ത്തി​ൽ മു​ങ്ങി​ത്താ​ഴ്ന്ന വി​ദ്യാ​ർ​ത്ഥി​ക്ക് പു​ന​ർ​ജന്മം. ഒ​റ്റ​പ്പാ​ലം മ​യി​ലും​പു​റ​ത്ത് കു​ള​ത്തി​ൽ മു​ങ്ങി​ത്താ​ഴ്ന്ന രോ​ഹി​ത് എ​ന്ന ബാ​ല​നെ​യാ​ണ് ര​ക്ഷി​ച്ച​ത്. ക​ട​ന്പൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ ഹു​മാ​നി​റ്റീ​സ് വി​ദ്യാ​ർ​ഥി​യാ​യ മു​ഹ​മ്മ​ദ് അ​ഷ​റ​ഫി​ന്‍റെ സാ​ഹ​സി​ക പ്ര​വൃ​ത്തി​യാ​ണ് വി​ദ്യാ​ർ​ഥി​ക്ക് പു​ന​ർ​ജന്മമേ​കി​യ​ത്.

അ​ബ​ദ്ധ​ത്തി​ൽ കാ​ൽ​വ​ഴു​തി കു​ള​ത്തി​ലേ​ക്ക് വീ​ണ രോ​ഹി​ത് വെ​ള്ള​ത്തി​ന​ടി​യി​ലേ​ക്ക് താ​ഴ്ന്നു​പോ​കു​ന്ന​തു നോ​ക്കി​നി​ല്ക്കാ​നേ മു​തി​ർ​ന്ന​വ​ർ​ക്കു​പോ​ലും ക​ഴി​ഞ്ഞു​ള്ളൂ. ഈ ​സ​മ​യ​ത്താ​ണ് ദൈ​വ​നി​യോ​ഗം​പോ​ലെ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് അ​തു​വ​ഴി വ​ന്ന​ത്.

മ​റ്റൊ​ന്നും ശ്ര​ദ്ധി​ക്കാ​തെ കു​ള​ത്തി​ലെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് എ​ടു​ത്തു​ചാ​ടി. താ​ണു​പോ​യി കൊ​ണ്ടി​രു​ന്ന രോ​ഹി​ത്തി​ന്‍റെ ത​ല​മു​ടി​യി​ലാ​ണ് പി​ടു​ത്തം കി​ട്ടി​യ​ത്. ന​ല്ല​പോ​ലെ നീ​ന്ത​ൽ അ​റി​യാ​വു​ന്ന മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് സാ​ഹ​സി​ക​മാ​യി രോ​ഹി​ത്തി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ക​ണ്ണി​യം​പു​റം ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ മു​ഹ​മ്മ​ദ് ഹ​നീ​ഫ ആ​യി​ഷ-​ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്. മു​ഹ​മ്മ​ദ് അ​ഷ​റ​ഫി​ന്‍റെ ധീ​ര​ത നാ​ട് അ​റി​ഞ്ഞ​തോ​ടെ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​യി. പ​ല​രും നേ​രി​ൽ​വ​ന്ന് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.ക​ട​ന്പൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധി​കൃ​ത​രും മു​ഹ​മ്മ​ദ് അ​ഷ​റ​ഫി​നെ അ​നു​മോ​ദി​ച്ചു.