മലയോരമേഖലകളിലെ ഭൂ​മി വി​ണ്ടു​കീ​റ​ൽ: സ​മ​ഗ്ര​പ​ഠ​നം വേ​ണം
Sunday, August 18, 2019 10:40 PM IST
മ​ണ്ണാ​ർ​ക്കാ​ട്: താ​ലൂ​ക്കി​ലെ വി​വി​ധ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ ഭൂ​മി വി​ണ്ടു​കീ​റി​യ​തി​നെ​ക്കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണ​വും പ​ഠ​ന​വും ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. താ​ലൂ​ക്കി​ന്‍റെ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ ആ​ണ് വ്യാ​പ​ക​മാ​യ തോ​തി​ൽ ഭൂ​മി വി​ണ്ടു​കീ​റി​യ​ത്.
ത​ച്ച​ന്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പാ​ല​ക്ക​യം വ​ട്ട​പ്പാ​റ​യി​ൽ സ​മാ​ന​രീ​തി​യി​ലു​ള്ള സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ​യെ​ല്ലാം പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​യോ​ള​ജി വ​കു​പ്പ് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​ണ് മ​ണ്ണാ​ർ​ക്കാ​ട് അ​ട്ട​പ്പാ​ടി റോ​ഡി​ലെ അ​ട്ട​പ്പാ​ടി ചു​രം വ​ള​വി​ൽ ഉ​ൾ​പ്പെ​ടു​ന്ന ആ​ന​മൂ​ളി വ​ന​ത്തി​ൽ ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ മ​ല വി​ണ്ടു​കീ​റി നി​ൽ​ക്കു​ന്ന​ത് കാ​ണ​പ്പെ​ട്ട​ത്. പ്ര​ദേ​ശ​ത്തെ നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ ഇ​തേ​തു​ട​ർ​ന്ന് അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്. ഏ​ത് നി​മി​ഷ​വും ഈ ​മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടാ​നു​ള്ള സാ​ധ്യ​ത ഉ​ണ്ട് എ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ആ​ന​മൂ​ളി ചെ​രു​പ്പ് ക​ന്പ​നി​ക്ക് സ​മീ​പം നേ​ർ​ച്ച​പ്പാ​റ എ​ന്ന സ്ഥ​ല​ത്താ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ 20 ഏ​ക്ക​ർ സ്ഥ​ല​ത്ത് മ​ല പി​ള​ർ​ന്നു നി​ൽ​ക്കു​ക​യാ​ണ്.
നി​ര​വ​ധി മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ക​യും പാ​റ​ക​ൾ​ക്ക് സ്ഥാ​ന​ച​ല​നം ഉ​ണ്ടാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട് .ഈ ​മേ​ഖ​ല ജി​യോ​ള​ജി വ​കു​പ്പ് ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തും എ​ന്ന് അ​റി​യി​ച്ച​ട്ടു​ണ്ട്. പാ​ല​ക്ക​യം വ​ട്ട​പ്പാ​റ​യി​ലെ അ​വ​സ്ഥ ഇ​തു​ത​ന്നെ​യാ​ണ് . ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്താ​ണ് ഇ​വി​ടെ വി​ള്ള​ൽ കാ​ണ​പ്പെ​ട്ട​ത്.
ആ​ധു​നി​ക രീ​തി​യി​ൽ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പ്ര​ദേ​ശ​ത്ത് ഒ​ന്നാ​കെ വ​ലി​യ രീ​തി​യി​ലു​ള്ള കു​ഴി രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ ഉ​ള്ള​ത്്.
പൂ​ഞ്ചോ​ല മ​ല​യി​ലും ഇ​ത്ത​രം സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട് എ​ന്നാ​ണ് പ​റ​യു​ന്ന​ത് .
ഇ​രു​ന്പ​ക​ച്ചോ​ല ചെ​ള്ളി​ത്തോ​ട് മ​ല​യി​ലും ഈ ​പ്ര​തി​ഭാ​സം കാ​ണ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​ന്‍റെ​യെ​ല്ലാം പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ധു​നി​ക​രീ​തി​യി​ലു​ള്ള ഉ​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. മ​ല​യോ​ര മേ​ഖ​ല​യെ കു​റി​ച്ച് കൃ​ത്യ​മാ​യ പ​ഠ​നം ന​ട​ത്തു​ക​യും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ക​യും വേ​ണം.
കൃ​ത്യ​മാ​യ പ​ഠ​നം ന​ട​ത്തി ആ​വ​ശ്യ​മാ​യ മു​ന്ന​റി​യി​പ്പു​ക​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ന​ൽ​ക​ണം. സ​ർ​ക്കാ​ർ ഇ​തി​ന് ആ​വ​ശ്യ​മാ​യ ശ്ര​ദ്ധ ചെ​ലു​ത്ത​ണം. ക​ഴി​ഞ്ഞ​ദി​വ​സം നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ എ​ർ​ത്ത് സ​യ​ൻ​സ് സ്റ്റ​ഡീ​സ് പ​ഠ​നം ന​ട​ത്തി​യി​രു​ന്നു.
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​തി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്ന​ത് മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ണ്. മ​ഴ ക​ന​ത്താ​ൽ വീ​ണ്ടു നി​ൽ​ക്കു​ന്ന ഭാ​ഗ​ത്ത് ഉ​രു​ൾ​പ്പൊ​ട്ടാ​നു​ള്ള സാ​ധ്യ​ത ത​ള്ളി ക​ള​യാ​നാ​വി​ല്ല, പ​ല ഭാ​ഗ​ങ്ങ​ളി​ലും വ​ൻ പാ​റ​ക​ൾ ഇ​ള​കി​യാ​ണ് നി​ൽ​ക്കു​ന്ന​ത്. ഇ​തെ​ല്ലാം അ​പ​ക​ട​ത്തി​ന് വ​ഴി​യൊ​രു​ക്കും. ജി​യോ​ള​ജി വ​കു​പ്പ് തി​ങ്ക​ളാ​ഴ്ച മ​ല വി​ണ്ടു കീ​റി​യ ആ​ന​മൂ​ളി ഭാ​ഗം പ​രി​ശോ​ധി​ക്കു​മെ​ന്ന് എ​ൻ.​ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.
സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം ക​ള​ക്ട​റെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തെ മ​ണ്ണെ​ടു​പ്പും ക​ല്ല് പൊ​ട്ടി​ക്ക​ലു​മാ​ണ് ഈ ​അ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.
ക​ഴി​ഞ്ഞ വ​ർ​ഷം മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ ഭാ​ഗ​ത്ത് പോ​ലും ക​ഴി​ഞ്ഞ മാ​സം വ്യാ​പ​ക​മാ​യി മ​ണ്ണെ​ടു​ത്തി​രു​ന്നു.