പ്ര​ഭാ​ത​ഭ​ക്ഷ​ണം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Monday, August 19, 2019 10:32 PM IST
വ​ട​ക്ക​ഞ്ചേ​രി: ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 2019 -20 പ​ദ്ധ​തി പ്ര​കാ​രം പ​ഞ്ചാ​യ​ത്തി​ലെ ഗ​വ : സ്ക്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​ഭാ​ത ഭ​ക്ഷ​ണം പ​ദ്ധ​തി മം​ഗ​ലം എ​ൽ പി ​സ്ക്കൂ​ളി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​കു​മാ​ര​ൻ ഉ​ത്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​ന്പ​ർ·ാ​രാ​യ കെ. ​വി​ശ്വ​നാ​ഥ​ൻ,എം ​കെ വി​നോ​ദ് , സി​ന്ധു മ​നോ​ജ് എ​ന്നി​വ​രും എ​സ് എം ​സി അം​ഗ​ങ്ങ​ളാ​യ കെ. ​ഗോ​വി​ന്ദ​ൻ , കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​രും ആ​ശം​സ​ക​ൾ പ​റ​ഞ്ഞു.​സി​ന്ധു മ​നോ​ജ് അ​ധ്യ​ക്ഷ​യാ​യ യോ​ഗ​ത്തി​നു ഹെ​ഡ്മി​സ്ട്ര​സ് എ​സ് പ്ര​ഭാ​വ​തി സ്വാ​ഗ​ത​വും സാ​ബു വ​ർ​ഗ്ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന

അ​ക​ത്തേ​ത്ത​റ: അ​ക​ത്തേ​ത്ത​റ കൃ​ഷി​ഭ​വ​ന് കീ​ഴി​ൽ മി​ക​ച്ച ക​ർ​ഷ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ഉ​മ്മി​ണി പാ​ട​ശേ​ഖ​ര​ത്തി​ലെ കെ.​യൂ​സ​ഫ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​തി​നാ​യി​രം രൂ​പ സം​ഭാ​വ​ന ന​ല്കി. 17ന് ​ന​ട​ന്ന ക​ർ​ഷ​ക ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​സ​ദാ​ശി​വ​ന് തു​ക കൈ​മാ​റി.