കെ​ട്ടി​ട​ത്തി​ൽനി​ന്ന് വീ​ണ് പരിക്കേറ്റ കു​ടും​ബ​നാ​ഥ​ൻ മ​രി​ച്ചു
Tuesday, August 20, 2019 12:39 AM IST
വ​ട​ക്ക​ഞ്ചേ​രി: പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​ൽനി​ന്നും വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന കു​ടും​ബ​നാ​ഥ​ൻ മ​രി​ച്ചു. വ​ട​ക്ക​ഞ്ചേ​രി നാ​യ​ർ​ത്ത​റ കൊ​ടി​ക്കാ​ട്ടുകാ​വ് പ​ത്താ​യ​പ്പു​ര​യി​ൽ എ​ൻ രാ​ജ​നാ(63)​ണ് മ​രി​ച്ച​ത്.​

ശ​നി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നുമ​ണി​യോ​ടെ ആ​ല​ത്തൂ​ർ മ​ല​മ​ൽ​മൊ​ക്കി​ൽ വീ​ടി​നു മു​ക​ളി​ൽ പെ​യി​ന്‍റിംഗ് ന​ട​ത്തു​ന്ന​തി​നി​ടെ സ​ണ്‍​ഷെയ്ഡി​ൽ നി​ന്നും താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പാ​ല​ക്കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് മ​രി​ച്ച​ത്.​
സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: പ്ര​ഭാ​വ​തി. മ​ക്ക​ൾ: രാ​ധി​ക, രാ​ജീ​വ്. മ​രു​മ​ക്ക​ൾ: സു​ജി​ത്ത്, ശാ​രി​ക.