കാ​ണാ​താ​യ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ഭാ​ര​ത​പ്പു​ഴ​യി​ൽ ക​ണ്ടെ​ത്തി
Tuesday, August 20, 2019 12:39 AM IST
വ​ട​ക്ക​ഞ്ചേ​രി: പു​തു​ക്കോ​ട് കീ​ഴ മു​ത​യം​കോ​ട്ടി​ൽ പ​ര​മേ​ശ്വ​ര​ന്‍റെ ഭാ​ര്യ രാ​ധ(58) യു​ടെ മൃ​ത​ദേ​ഹ​ം ഭാരതപ്പുഴ യിൽ കണ്ടെത്തി. ഒ​റ്റ​പ്പാ​ലം തൃ​ക്ക​ങ്ങോ​ട് ശ്രീ​രാ​മ​നാ​ഥാ​ശ്ര​മം സ്കൂ​ളി​നു സ​മീ​പം ഭാ​ര​ത​പ്പുഴ​യോ​ര​ത്തെ മ​ണ​ൽ​തി​ട്ട​യി​ലാണ് വീട്ടമ്മയുടെ മൃതദേഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​നു നാ​ലുദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ട്.​ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നുശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.​

രാ​ധ​യെ കാ​ണാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞു ബ​ന്ധു​ക്ക​ൾ ക​ഴി​ഞ്ഞദി​വ​സം വ​ട​ക്ക​ഞ്ചേ​രി പോലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു. ഇ​തേതു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മീ​പ​ത്തെ പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. മ​ക്ക​ൾ: ര​തീ​ഷ്, ര​ജ​നീ​ഷ്, ഷി​ജു, ക​ന​കം. മ​രു​മ​ക്ക​ൾ: ആ​ർ​ദ്ര, ര​തീ​ഷ്. അ​മ്മ: കു​ഞ്ഞ​മാ​ളു.