പഠനം പെരുവഴിയിലാക്കിയെന്ന് ; പ്ര​തി​ഷേ​ധ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ തെ​രു​വി​ലേ​ക്ക്
Wednesday, August 21, 2019 10:52 PM IST
അ​യി​ലൂ​ർ: വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ​ഠ​നം പെ​രു​വ​ഴി​യി​ലാ​ക്കി​യ അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു വി​ദ്യാ​ർ​ത്ഥി​ക​ൾ സ​മ​ര​വു​മാ​യി തെ​രു​വി​ൽ.
അ​യി​ലൂ​ർ കോ​ളേ​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ ക്ലാ​സ് മു​റി​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മു​റി​ക​ൾ യു​പി സ്കൂ​ളി​ന് വി​ട്ടു​കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ എ​സ് യു യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​രു​വി​ൽ ക്ലാ​സെ​ടു​ത്താ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധി​ച്ച​ത്. തെ​രു​വു ക്ലാ​സ് കെ എ​സ്.​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​റം​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​അ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ എസ് യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.എ​സ് ജ​യ​ഘോ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി​ഷ്ണു, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ർ.​അ​നൂ​പ്, ഡാ​നി​ഷ് മാ​ത്യു, എം.​മോ​ഹി​ത്ത് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് ആ​ന​ന്ദ്, കെ.​ജി.​രാ​ഹു​ൽ, ആ​ർ.​റോ​ഷി​ത്ത്, അ​ഞ്ജ​ന, ഐ​റി​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ള​ജ് പ​രി​സ​ര​ത്ത് പ്ര​തി​ഷേ​ധ​സ​ദ​സ് സം​ഘ​ടി​പ്പി​ക്കും.