കാ​ർ​ഷി​ക രം​ഗ​ത്ത് ജ​ല ബ​ജ​റ്റ് ത​യ്യാ​റാ​ക്കി മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ര​ണം: മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി
Friday, August 23, 2019 12:54 AM IST
ചിറ്റൂർ: ജ​ല ബ​ജ​റ്റ് ത​യ്യാ​റാ​ക്കി കാ​ർ​ഷി​ക രം​ഗ​ത്ത് മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വാ​ട്ട​ർ ഷെ​ഡ് പ​ദ്ധ​തി​യി​ലൂ​ടെ 20 വ​ർ​ഷം വ​രെ മു​ൻ​കൂ​ട്ടി​ക​ണ്ട് തു​ട​ങ്ങ​ണ​മെ​ന്നും ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു. ഇ​തി​ന് കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും കാ​ർ​ഷി​ക കോ​ളേ​ജു​ക​ളും ക​ർ​ഷ​ക​ർ​ക്ക് സ​ഹാ​യ​മാ​ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ജ​ല​ശ​ക്തി അ​ഭി​യാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം ചി​റ്റൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച കി​സാ​ൻ മേ​ള ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വെ​ള്ളം കൂ​ടു​ത​ൽ പ്രയോ​ഗി​ക്കു​ക വ​ഴി​യ​ല്ല മി​ക​ച്ച വി​ള​വ് കി​ട്ടു​ന്ന​ത്. കൃ​ത്യ​മാ​യ അ​ള​വി​ൽ ജ​ലം ല​ഭ്യ​മാ​ക്കു​ന്നു​ണ്ടെ​ന്ന് ക​ർ​ഷ​ക​രെ ബോ​ധ്യ​മാ​ക്കാ​ൻ ക​ഴി​യ​ണം. മൈ​ക്രോ ഇ​റി​ഗേ​ഷ​ൻ, പ്രി​സി​ഷ​ൻ ഫാ​മിം​ഗ്, ക​മ്മ്യൂ​ണി​റ്റി ഫാ​മിം​ഗ് എ​ന്നി​വ പ്രാ​യോ​ഗി​ക​മാ​ക്ക​ണം. കൃ​ഷി​ക്കാ​ർ, കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ർ, ശാ​സ്ത്ര​ജ്ഞ​ർ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി കാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ ത​യ്യാ​റാ​ക്ക​ണം. ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​നാ​ൽ വ​ഴി​യു​ള്ള ജ​ല​വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ഫാ​ർ​മേ​ഴ്സ് ക്ല​ബു​ക​ൾ​ക്ക് ചു​മ​ത​ല ന​ൽ​കും. കൃ​ഷി ലാ​ഭ​ക​ര​മാ​ക്കു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്ന​തി​ലൂ​ടെ യു​വാ​ക്ക​ൾ ഈ ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജ​ല വി​നി​യോ​ഗ​ത്തി​ന്‍റെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ, കാ​ർ​ഷി​ക മു​റ​ക​ൾ, ജ​ല സം​ഭ​ര​ണ സം​ര​ക്ഷ​ണ രീ​തി​ക​ൾ സം​ബ​ന്ധി​ച്ച് പൊ​തു സ​മൂ​ഹ​ത്തി​ന് അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കി​സാ​ൻ മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. ജ​ല​ശ​ക്തി അ​ഭി​യാ​ൻ, വ​ന​വ​ത്ക​ര​ണം, ജ​ല വി​നി​യോ​ഗ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ, ജ​ല വി​ഭ​വ പ​രി​പാ​ല​നം, മ​ണ്ണ് സം​ര​ക്ഷ​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​ർ പ​ങ്കെ​ടു​ത്ത സെ​മി​നാ​റു​ക​ളും ക​ർ​ഷ​ക​ർ​ക്കാ​യി മ​ണ്ണ് പ​രി​ശോ​ധ​ന​യും പ്ര​ദ​ർ​ശ​ന മേ​ള​യും ന​ട​ന്നു. ചി​റ്റൂ​ർ നെ​ഹ്റു ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ശാ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി. ര​മ്യ ഹ​രി​ദാ​സ് എം ​പി, ജി​ല്ലാ ക​ല​ക്ട​ർ ഡി. ​ബാ​ല​മു​ര​ളി, ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​മ​ധു, ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി ധ​ന്യ, പെ​രു​മാ​ട്ടി, പ​ട്ട​ഞ്ചേ​രി, വ​ട​വ​ന്നൂ​ർ, പെ​രു​വെ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ ഡോ.​എം. ഇ​സ്രാ​യേ​ൽ തോ​മ​സ്, ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.