മു​ണ്ടൂ​ർ- ചെ​ർ​പ്പു​ള​ശ്ശേ​രി സം​സ്ഥാ​ന പാ​ത ത​ക​ർ​ന്നു
Friday, August 23, 2019 12:56 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: നി​ർ​മ്മാ​ണം ക​ഴി​ഞ്ഞ് ര​ണ്ട് മാ​സ​ത്തി​ന​കം മു​ണ്ടൂ​ർ-​ചെ​ർ​പ്പു​ള​ശ്ശേ​രി സം​സ്ഥാ​ന പാ​ത ത​ക​ർ​ന്നു. മം​ഗ​ലാം​കു​ന്ന് മു​ത​ൽ കോ​ങ്ങാ​ട് സീ​ഡ് ഫാം ​വ​രെ​യു​ള്ള 13 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ര​ണ്ടു മാ​സം മു​ന്പ് റ​ബ്ബ​റൈ​സ്ഡ് ചെ​യ്ത് ന​വീ​ക​രി​ച്ച​ത്.
ഏ​റെ​ക്കാ​ല​ത്തെ ച​ർ​ച്ച​ക​ൾ​ക്കും വി​വാ​ദ​ങ്ങ​ൾ​ക്കും ഒ​ടു​വി​ലാ​ണ് 13 കി​ലോ​മീ​റ്റ​ർ ദൂ​രം റോ​ഡ് 15 കോ​ടി രൂ​പ ചി​ല​വ​ഴി​ച്ച് റ​ബ്ബ​റൈ​സ്ഡ് ചെ​യ്ത​ത്. പാ​ത​യു​ടെ ന​വീ​ക​ര​ണം ക​ഴി​ഞ്ഞും വി​വാ​ദ​ങ്ങ​ൾ വി​ട്ടൊ​ഴി​യു​ന്നി​ല്ല. പാ​ത​യി​ൽ പ​ല​സ്ഥ​ല​ങ്ങ​ളി​ലും മെ​റ്റ​ലും ടാ​റും ഇ​ള​കി വ​ൻ ഗ​ർ​ത്ത​ങ്ങ​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
ബി​റ്റു​മി​ന​സ് മ​കാ​ട​വും, ബി​റ്റു​മി​ന​സ് കോ​ണ്‍​ക്രീ​റ്റും (ബി​എം ആ​ൻ​ഡ് ബി​സി) ചേ​ർ​ത്ത് നി​ർ​മ്മി​ച്ച റോ​ഡി​ന് കു​റ​ഞ്ഞ​ത് 8 സെ​ന്‍റീ​മീ​റ്റ​ർ ക​നം വ​രേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ പാ​ത​യി​ൽ മി​ക്ക​യി​ട​ത്തും മൂ​ന്ന് സെ​ന്‍റീ​മീ​റ്റ​ർ പോ​ലും റ​ബ്ബ​റൈ​സിം​ഗ് ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. പാ​ത​യി​ലെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ അ​ഴു​ക്കു​ചാ​ൽ നി​ർ​മ്മാ​ണം, ക​ലു​ങ്കു​ക​ളു​ടെ നി​ർ​മ്മാ​ണം, ക​ട​ന്പ​ഴി​പ്പു​റം ഖാ​ദി ജം​ഗ്ഷ​നി​ൽ ക​നാ​ൽ പാ​ല​ത്തി​ന്‍റെ വീ​തി​കൂ​ട്ട​ൽ എ​ന്നി​വ ഇ​നി​യും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. പാ​ത​യി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​നോ, റി​ഫ്ള​ക്ട​റു​ക​ൾ സ്ഥാ​പി​ക്കാ​നോ ത​യ്യാ​റാ​യി​ട്ടി​ല്ല. ഇ​തു​മൂ​ലം ദി​ന​വും വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്നു.
പാ​ത​യി​ൽ രൂ​പ​പ്പെ​ട്ട കു​ഴി​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചെ​ങ്കി​ലും ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​ന്ന​തി​ന് മു​ന്പു​ത​ന്നെ വീ​ണ്ടും ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ടു.
പു​ഞ്ച​പ്പാ​ടം, ക​ട​ന്പ​ഴി​പ്പു​റം ഹൈ​സ്കൂ​ൾ പ​രി​സ​രം, പെ​രി​ങ്ങോ​ട്, ക​ട​ന്പ​ഴി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു പ​രി​സ​രം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ട​ത്.
ബൈ​ക്ക് യാ​ത്ര​ക്കാ​ർ ഗ​ർ​ത്ത​ങ്ങ​ളി​ൽ​പ്പെ​ട്ട് അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്നു​ണ്ട്. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്.
പാ​ല​ക്കാ​ട് ജി​ല്ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഏ​ഴ് പ്ര​ധാ​ന പാ​ത​ക​ളി​ൽ ഒ​ന്നാ​ണ് മു​ണ്ടൂ​ർ- ചെ​ർ​പ്പു​ള​ശ്ശേ​രി സം​സ്ഥാ​ന പാ​ത. പാ​ല​ക്കാ​ട്- കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ മ​ണ്ണാ​ർ​ക്കാ​ട് വ​ഴി ക​ട​ന്നു​പോ​കു​ന്ന ദേ​ശീ​യ​പാ​ത​യെ​ക്കാ​ൾ 10 കി​ലോ​മീ​റ്റ​ർ ദൂ​രം കു​റ​വു​ള്ള സ​മാ​ന്ത​ര​പാ​ത കൂ​ടി​യാ​ണി​ത്. തി​രൂ​ർ തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ൻ മ​ല​യാ​ളം സ​ർ​വ്വ​ക​ലാ​ശാ​ല, കോ​ഴി​ക്കോ​ട് സ​ർ​വ്വ​ക​ലാ​ശാ​ല തു​ട​ങ്ങി​യ വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​കൂ​ടി​യു​ള്ള എ​ളു​പ്പ മാ​ർ​ഗ​മാ​ണി​ത്.