കുളപ്പുള്ളി മേഖലയിൽ തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ മു​റി​വേ​റ്റ് ച​ത്ത​തി​ൽ ദു​രൂ​ഹ​ത
Friday, August 23, 2019 11:12 PM IST
ഷൊ​ർ​ണൂ​ർ: ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ കു​ള​പ്പു​ള്ളി മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ മു​റി​വേ​റ്റ് ച​ത്ത​ത് ദു​രൂ​ഹ​ത ഉ​ണ​ർ​ത്തു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​വ​യെ വെ​ടി​വ​ച്ചു​കൊ​ന്ന​താ​ണെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ച്ച​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ​ദി​വ​സം തെ​രു​വു​നാ​യ്ക്ക​ൾ ച​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്ന പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ഇ​വ​യെ വെ​ടി​വ​ച്ചു കൊ​ന്ന​ത​ല്ലെ​ന്ന് വ്യ​ക്ത​മാ​യി.

മൂ​ർ​ച്ച​യേ​റി​യ ക​ന്പി​കൊ​ണ്ടു​ള്ള മു​റി​വാ​യി​രി​ക്കു​മെ​ന്നാ​ണ് മ​ണ്ണു​ത്തി മൃ​ഗാ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ഏ​ഴു തെ​രു​വു​നാ​യ്ക്ക​ളെ മു​റി​വേ​റ്റു ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ത് വെ​ടി​യേ​റ്റാ​ണെ​ന്ന് സം​ശ​യം ഉ​യ​ർ​ന്ന​തോ​ടെ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. തെ​രു​വു​നാ​യ്ക്ക​ൾ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ഗു​രു​ത​ര​മാ​യ മു​റി​വേ​റ്റ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ജ​ന​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്തി​യും ആ​ശ​ങ്ക​യും ഉ​യ​ർ​ത്തി​യി​രു​ന്നു. തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം വ​ർ​ധി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ നാ​യ്ക്ക​ളെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ച​താ​വാ​മെ​ന്നാ​ണ് പോ​ലീ​സ് സൂ​ചി​പ്പി​ക്കു​ന്ന​ത്. കി​ലോ​മീ​റ്റ​റു​ക​ൾ വ്യ​ത്യാ​സ​ത്തി​ലാ​ണ് ഏ​ഴു നാ​യ്ക്ക​ളു​ടെ​യും ച​ത്ത​ശ​രീ​രം ക​ണ്ടെ​ത്തി​യ​തെ​ന്ന​തും ഒ​രേ സ്ഥ​ല​ത്തെ​ല്ല​ന്നു​ള്ള​തും വെ​ടി​യേ​റ്റ​ല്ല നാ​യ്ക്ക​ൾ ച​ത്ത​തെ​ന്നു​ള്ള​തി​ന് ആ​ക്കം വ​ർ​ധി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് ഷൊ​ർ​ണൂ​ർ ഡി​വൈ​എ​സ്പി സൂ​ചി​പ്പി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം മു​ൻ​കാ​ല​ങ്ങ​ളി​ൽ ചി​ല തീ​വ്ര​വാ​ദ സ്വ​ഭാ​വ​മു​ള്ള സം​ഘ​ട​ന​ക​ൾ ആ​യു​ധാ​ഭ്യാ​സം ന​ട​ത്തു​ക​യും മൃ​ഗ​ങ്ങ​ളെ വാ​ളു​കൊ​ണ്ട് വെ​ട്ടി​യും കു​ത്തി​യും കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. മ​നു​ഷ്യ​രെ വെ​ട്ടു​ന്ന​തി​ന് മു​ന്പു​ള്ള പ​രി​ശീ​ല​ന​മാ​യാ​ണ് ഇ​തി​നെ ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്.
ബൈ​ക്കി​ൽ​പോ​കു​ന്ന​തി​നി​ടെ കാ​ലി​ലും ത​ല​യി​ലും വെ​ട്ടു​ന്ന രീ​തി​യാ​ണ് പ​രി​ശീ​ലി​ച്ചി​രു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് നാ​യ്ക്ക​ൾ തീ​വ്ര​വാ​ദ സ്വ​ഭാ​വ​മു​ള്ള സം​ഘ​ട​ന​യു​ടെ പ​രി​ശീ​ല​ന​ത്തി​ന് ഇ​ര​ക​ളാ​യി തീ​ർ​ന്നി​രു​ന്നു.

ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ഷൊ​ർ​ണൂ​രി​ൽ സം​ഭ​വി​ച്ച​തെ​ന്നാ​ണ് പോ​ലീ​സും ജ​ന​ങ്ങ​ളും സം​ശ​യി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഷൊ​ർ​ണൂ​രും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ ശ​ല്യം വ്യാ​പ​ക​മാ​ണ്. ഷൊ​ർ​ണൂ​രി​ൽ ട്രെ​യി​ൻ യാ​ത്ര​ക്കാ​രാ​യ നി​ര​വ​ധി​യാ​ളു​ക​ളെ തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു.