തെങ്കര പഞ്ചായത്തിൽ നാടകീയ നീക്കങ്ങള്‌
Sunday, September 8, 2019 11:40 PM IST
മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ൽ നാ​ട​കീ​യ നീ​ക്ക​ങ്ങ​ൾ.​ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കു​ന്ന​ത് നാ​ട​കീ​യ നീ​ക്ക​ങ്ങ​ൾ. ഇ​ട​തു​പ​ക്ഷ​വും വ​ല​തു​പ​ക്ഷ​വും ന​ട​ത്തു​ന്ന നാ​ട​ക​ർ നീ​ക്ക​ങ്ങ​ൾ​ക്ക് ബ​ലി​യാ​ടു​ന്ന​ത് ജ​ന​ങ്ങ​ളാ​ണ്. അ​ദ്യം ഇ​ട​തു​പ​ക്ഷ​വും പി​ന്നീ​ട് വ​ല​തു പ​ക്ഷ​വും വീ​ണ്ടും ഇ​ട​തും ഭ​ര​ണ സ​മി​തിയി​ലേ​ക്ക് വരു​ന്ന​തും അ​സ്ഥ​യാ​ണ്. മു​ൻ വൈ​സ് പ്ര​സി​ഡന്‍റ് മു​ഹ​മ്മ​ദ് മരിച്ചതിനെ തുടർന്ന് ​ ഒ​ഴി​വു​വ​ന്ന സീ​റ്റി​ലേ​ക്കാ​ണ് ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.
സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യായി ​ഇ​രു​മു​ന്ന​ണി​ക​ളെ​യും കീ​ഴ​ട​ക്കി​യ ഇ​ദ്ദേ​ഹ​ത്തെ ഇ​ട​തു​പി​ന്തുണ​യോ​ടെ വൈ​സ് പ്ര​സി​ഡന്‍റാക്കു​ക​യാ​യി​രു​ന്നു. അ​ന്ത​രി​ച്ച സി.​എ​ച്ച്. മു​ഹ​മ്മ​ദി​ന്‍റെ മ​ക​നാ​യി​രു​ന്നു ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽഡിഎഫ് സ്ഥാനാർഥി.
ഇ​ദ്ദേ​ഹം വി​ജ​യി​ച്ച​തോ​ടെ ഭ​ര​ണ സ​മി​തി​യി​ൽ നി​ല​വി​ൽ എ​ട്ട് പ്ര​തി​നി​ധി​ക​ളു​ണ്ടാ​യിരു​ന്ന എ​ൽഡി.എ​ഫി​ൻ​റ അം​ഗ​ബ​ലം ഒ​ന്പ​താ​യി.
2015 മു​ത​ൽ എ​ൽഡി​എ​ഫ് ഭ​രി​ച്ചി​രു​ന്ന പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​സാ​വി​ത്രി​ക്കെ​തിരെ​യും വൈ​സ് പ്ര​സി​ഡ​ൻ​റ് സി.​എ​ച്ച്. മു​ഹ​മ്മ​ദി​നെ​തി​രെ​യും യുഡിഎ​ഫ്. അ​വി​ശ്വാ​സം കൊ​ണ്ടു​വ​ന്ന​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണം എ​ൽഡി​എ​ഫി​ന്ന​ഷ്ട​മാ​യ​ത്, യുഡിഎ​ഫി​ലെ ഏ​ഴ് അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം സി ​പിഐ.​യു​ടെ​യും ബി​ജെപിയു​ടെ​യും ഓ​രോ അം​ഗ​വും അ​വി​ശ്വാ​സ​ത്തെ അ​നു​കൂ​ലി​ച്ച് വോ​ട്ട് ചെ​യ്തു. മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ കാ​ല​ങ്ങ​ളാ​യി നി​ല​നി ന്നി​രു​ന്ന സി​പിഎം-​സിപി​ഐ പോ​രാ​യി​രു​ന്നു പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ണം എ​ൽ​ഡി​എ​ഫി​ന് ന​ഷ​പ്പെ​ടാ​ൻ ഇടവ രുത്തി യിരുന്നത്. തു​ട​ർ​ന്ന് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്ലിം​ലീ​ഗി​ലെ എ. ​സ​ലീ​ന ന​റു​ക്കെ​ടു​പ്പി​ലൂ​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി.
വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സി.​എ​ച്ച്. മു​ഹ​മ്മ​ദു​ത​ന്നെ ന​റു​ക്കെ​ടു​പ്പി​ൽ വീ​ണ്ടും വി​ജ​യി​ച്ചിരു​ന്നു. സി.​എ​ച്ച്. മു​ഹ​മ്മ​ദി​ന്‍റ​വി​യോ​ഗ​ത്തോ​ടെ സി.​പി.​എ​മ്മിലെ ​എ. ഷൗ​ക്ക​ത്തി​നെ വൈ​സ്പ്ര​സി​ഡന്‍റാ​യി തെ​ര​ഞ്ഞെ​ടുത്തി​രു​ന്നു. ഇ​പ്പോ​ൾ ഇ​ട​തു​പ​ക്ഷങ്ങൾ ഒ​ന്നാ​യ​തോടെ വ​ല​തു​പ​ക്ഷ​ത്തി​ന് എ​തി​രെ ഇ​ട​തു പ​ക്ഷം അ​വി​ശ്വ​സപ്രമേയ നോട്ടീസ് കൊ​ണ്ടു​വ​ന്നി​ര​ിക്കുകയാണ്.