ബൈ​ക്ക് അ​പ​ക​ടം: ര​ണ്ടു​പേ​ർ മ​രി​ച്ചു
Monday, September 9, 2019 10:36 PM IST
കോ​യ​ന്പ​ത്തൂ​ർ: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. സു​ൽ​ത്താ​ൻ​പേ​ട്ട പ​ച്ചാ​ർ​പാ​ള​യം ദു​രൈ​സ്വാ​മി (56), പൊ​ള്ളാ​ച്ചി ഗോ​പാ​ല​പു​രം മ​യി​ല​ത്താ​ൾ (57) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ദു​രൈ​സ്വാ​മി​യു​ടെ വീ​ട്ടി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ സു​ൽ​ത്താ​ൻ​പേ​ട്ട​യി​ൽ എ​ത്തി​യ മ​യി​ല​ത്താ​ളി​നെ വീ​ട്ടി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ സൂ​ലേ​ശ്വ​ര​ൻ​പ​ട്ടി​യി​ൽ​നി​ന്നും പ​ല്ല​ട​ത്തേ​ക്ക് വ​ന്ന വാ​നു​മാ​യി ബൈ​ക്ക് കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ വ​ഴി​യി​ൽ മ​ര​ണ​മ​ട​ഞ്ഞു. അ​പ​ക​ട​ത്തി​ൽ വാ​ൻ ഡ്രൈ​വ​ർ ജോ​സ​ഫ് ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.