കു​തി​രാ​ൻ കൊ​ന്പ​ഴ​യി​ൽ കു​ഴി​യ​ട​യ്ക്ക​ൽ: ത​ക​ർ​ന്ന ക​ലു​ങ്ക് പു​ന​ർ​നി​ർ​മി​ക്ക​ണം
Tuesday, September 10, 2019 11:23 PM IST
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത​യി​ൽ മം​ഗ​ലം​പാ​ല​ത്തി​നു​സ​മീ​പം ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ക​ലു​ങ്ക് പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​പ്പോ​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​ക​ർ​ന്ന ക​ലു​ങ്കി​നു ചു​റ്റും ഫ്ളെ​ക്സ് സ്ഥാ​പി​ച്ച് സ്ഥ​ലം​വി​ട്ടു.

ക​ലു​ങ്ക് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്, വേ​ഗ​ത കു​റ​ച്ചു​പോ​കു​ക​യെ​ന്ന് എ​ഴു​തി​യ ഫ്ളെ​ക്സു​ക​ളാ​ണ് ത​ക​ർ​ന്ന ക​ലു​ങ്കി​നു ചു​റ്റും ടാ​ർ വീ​പ്പ​ക​ൾ നി​ര​ത്തി സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പേ ക​ലു​ങ്കി​നു ബ​ല​ക്ഷ​യ​മു​ണ്ട്.

എ​ന്നാ​ൽ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​ധി​ക​മ​ഴ​യി​ൽ ക​ലു​ങ്ക് ത​ക​ർ​ന്നു ടാ​ർ റോ​ഡി​ന്‍റെ പ​കു​തി​യോ​ള​മെ​ത്തി. ഈ ​വ​ർ​ഷ​ത്തെ മ​ഴ കൂ​ടി​യാ​യ​പ്പോ​ൾ ക​ലു​ങ്ക് കൂ​ടു​ത​ൽ ത​ക​ർ​ന്ന നി​ല​യി​ലാ​യി. ന​ല്ല മ​ഴ പെ​യ്താ​ൽ ഈ ​ഭാ​ഗ​ത്ത് മു​ന്ന​ടി​യോ​ളം വെ​ള്ളം​പൊ​ങ്ങും.

മ​ഴ​വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കി​പോ​കാ​ൻ വ​ഴി കാ​ണാ​തെ​യാ​ണ് ഇ​വി​ടെ റോ​ഡ് ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്. ഇ​വി​ടെ​നി​ന്നും പു​ഴ​യി​ലേ​ക്ക് വ​ലി​യ ഓ​വു പൈ​പ്പ് സ്ഥാ​പി​ച്ചാ​ൽ പെ​ട്ടെ​ന്ന് വെ​ള്ളം ഒ​ഴി​ഞ്ഞു​പോ​കും. എ​ന്നാ​ൽ അ്ത് ​ചെ​യ്യാ​തെ വെ​ള്ള​ത്തി​നെ പ​ല​വ​ട്ടം ക​റ​ക്കി ദേ​ശീ​യ​പാ​ത​യ്ക്ക​ടി​യി​ലൂ​ടെ​യു​ള്ള വ്യാ​സം കു​റ​ഞ്ഞ ഓ​വി​ലൂ​ടെ മ​റു​ഭാ​ഗ​ത്തെ പാ​ട​ത്തേ​ക്കു വി​ട്ടാ​ണ് പി​ന്നീ​ട് വെ​ള്ളം പു​ഴ​യി​ലെ​ത്തു​ന്ന​ത്.

മം​ഗ​ലം​പാ​ല​ത്ത് അ​ന്പ​തു​മീ​റ്റ​ർ ദൂ​രം ചാ​ല് സ്ഥാ​പി​ച്ചാ​ൽ തീ​രാ​വു​ന്ന വെ​ള്ള​ക്കെ​ട്ട് പ്ര​ശ്ന​മേ ഇ​വി​ടെ​യു​ള്ളൂ.