ഓ​ണാ​ഘോ​ഷം ന​ട​ത്തി
Tuesday, September 10, 2019 11:23 PM IST
കോ​യ​ന്പ​ത്തൂ​ർ: സൂ​ലൂ​ർ ഏ​റോ കേ​ര​ള ക്ല​ബ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു. സൂ​ലൂ​ർ ഏ​റോ കേ​ര​ള ക്ല​ബ് കാ​ടം​പാ​ടി, കാ​ങ്കേ​യം​പാ​ള​യം മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ സം​യു​ക്ത​മാ​യി ചേ​ർ​ന്ന് കൊ​ങ്ങു ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ​ത്തി​ൽ കേ​ര​ള ജ​ല​വ​കു​പ്പു​മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി, ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി.​ജ​യ​രാ​മ​ൻ തു​ട​ങ്ങി​യ​വ​ർ വി​ശി​ഷ്ടാ​തി​ഥി​ങ്ക​ളാ​യി.
ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.
മു​ൻ​മ​ന്ത്രി വേ​ലു​സ്വാ​മി, സൂ​ലൂ​ർ എം​എ​ൽ​എ ക​ന്ദ സ്വാ​മി ഉ​ഴ​വ​ർ, ഉ​ഴൈ​പ്പാ​ള​ർ ക​ക്ഷി​നേ​താ​വ് ചെ​ല്ല​മു​ത്തു. മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.