ഓ​ണ​നാ​ളുകളിൽ വ്യാ​പാ​ര​മാ​ന്ദ്യം രൂക്ഷമെന്ന് വ്യാ​പാ​രി​ക​ൾ
Tuesday, September 10, 2019 11:23 PM IST
വ​ട​ക്ക​ഞ്ചേ​രി: ഓ​ണ​നാ​ളി​ലെ വ്യാ​പാ​ര​മാ​ന്ദ്യം ഇ​രു​ട്ട​ടി​യാ​കു​മെ​ന്ന് വ്യാ​പാ​രി​ക​ൾ. ടൗ​ണി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ കു​റ​വു​ണ്ടാ​യെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. പ​ച്ച​പ​യ​ർ, ഇ​ഞ്ചി, പ​ച്ച​മു​ള​ക് തു​ട​ങ്ങി ഏ​താ​നും ഇ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് വി​ല കൂ​ടു​ത​ലു​ള്ള​ത്.
നേ​ന്ത്ര​ക്കാ​യ ഉ​ൾ​പ്പെ​ടെ മ​റ്റു സാ​ധ​ന​ങ്ങ​ൾ​ക്കും ഇ​ക്കു​റി വി​ല​കു​റ​വാ​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം നേ​ന്ത്ര​ക്കാ​യ കി​ലോ​യ്ക്ക് എ​ണ്‍​പ​തു രൂ​പ​യി​ൽ കൂ​ടു​ത​ൽ വി​ല​വ​ന്ന​പ്പോ​ൾ ഈ​വ​ർ​ഷം 70 രൂ​പ​യി​ൽ താ​ഴ്ന്ന വി​ല​യ്ക്കാ​യി​രു​ന്നു ക​ച്ച​വ​ടം. എ​ന്നി​ട്ടും വാ​ങ്ങാ​നാ​ളി​ല്ല.
ഉ​ത്രാ​ട​പാ​ച്ചി​ൽ എ​ന്നൊ​ക്കെ പ​റ​ച്ചി​ൽ മാ​ത്ര​മാ​ണ്. അ​തി​ന്േ‍​റ​താ​യ തി​ര​ക്കു​ക​ളൊ​ന്നും ഇ​ന്ന​ലെ വൈ​കു​ന്നേ​ര​വും വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ ദൃ​ശ്യ​മാ​യി​രു​ന്നി​ല്ല. ഓ​ണ​വി​പ​ണി ല​ക്ഷ്യം​വ​ച്ച് കൂ​ടു​ത​ൽ സ്റ്റോ​ക്ക് ഇ​റ​ക്കി​യ ക​ച്ച​വ​ട​ക്കാ​ർ​ക്ക് ന​ഷ്ട​ത്തി​ന്‍റെ തോ​തും ഉ​യ​രും. മോ​ശം കാ​ലാ​വ​സ്ഥ​യും ആ​ളു​ക​ളെ പ​ക്ക​ൽ പ​ണ​മി​ല്ലാ​ത്ത​തും ക​ച്ച​വ​ടം കു​റ​യാ​ൻ കാ​ര​ണ​മാ​യി.
മ​ഴ തു​ട​രു​ന്ന​തി​നാ​ൽ റ​ബ​ർ ടാ​പ്പിം​ഗ് ന​ട​ക്കു​ന്നി​ല്ല. ഇ​ട​യ്ക്ക് കി​ട്ടു​ന്ന റ​ബ​റി​നു​ത​ന്നെ വി​ല​യും കു​റ​വാ​ണ്. തോ​ട്ട​ങ്ങ​ളി​ലൊ​ന്നും പ​ണി​യി​ല്ലാ​ത്ത​ത് തൊ​ഴി​ലാ​ളി വി​ഭാ​ഗ​ത്തി​നും ഓ​ണ​പ​കി​ട്ട് കു​റ​ച്ചു. അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്കു മാ​ത്രം പ​ണം ചെ​ല​വ​ഴി​ച്ച് ഓ​ണം ആ​ഘോ​ഷി​ക്കു​ക​യാ​ണ് ആ​ളു​ക​ൾ.
റ​ബ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ല​ഞ്ച​ര​ക്ക് വി​പ​ണി​യെ ആ​ശ്ര​യി​ച്ചാ​ണ് വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല​യി​ലെ സാ​ന്പ​ത്തി​ക സ്ഥി​തി നി​ർ​ണ​യി​ക്കു​ക.
നെ​ൽ​കൃ​ഷി​യി​ൽ പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ട്ട​തും ക​ർ​ഷ​ക​ർ​ക്ക് ക്ര​യ​വി​ക്ര​യ​ശേ​ഷി കു​റ​യാ​ൻ ഇ​ട​യാ​യി.