അ​മ്മ​മാ​ർ​ക്ക് ഓ​ണ​ക്കോ​ടി ന​ല്കി
Tuesday, September 10, 2019 11:25 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: മ​ദ​ർ സ​ന്താ​ൾ സ​ദ​നി​ലെ അ​മ്മ​മാ​ർ​ക്ക് ഓ​ണ​ക്കോ​ടി​യും ഓ​ണ​സ​ദ്യ​യു​മാ​യി ഇ​ത്ത​വ​ണ​യും ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ണ്ടൂ​രി​ലെ​ത്തി. ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വ​ല​ന്പി​ലി​മം​ഗ​ലം നീ​റേ​ങ്ങ​ലി​ൽ മീ​നാ​ക്ഷി​യ​മ്മ, പൂ​ള​ക്കി​ൽ അ​മ്മു​ക്കു​ട്ടി​യ​മ്മ, അ​ട​ക്കാ​പു​ത്തൂ​രി​ൽ വി​ലാ​സി​നി​യ​മ്മ, കു​ള​ക്കാ​ട്ടു​കു​റു​ശി പു​ളി​യാ​ണ്ടെ രു​ഗ്മി​ണി തു​ട​ങ്ങി​യ 27 അ​മ്മ​മാ​ർ സ​ന്താ​ൾ​സ​ദ​നി​ലെ അ​ന്തേ​വാ​സി​ക​ളാ​ണ്.
നാ​ലാം​ത​വ​ണ​യാ​ണ് ഓ​ണ​ക്കോ​ടി​യും സ​ദ്യ​യു​മാ​യി ബ്ലോ​ക്ക് ഭ​ര​ണ​സ​മി​തി സ​ന്താ​ൾ സ​ദ​നി​ലെ​ത്തു​ന്ന​ത്. ബ്ലോ​ക്ക് സം​ഘ​ത്തെ സ​ന്താ​ൾ സ​ദ​ൻ ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ സോ​ളി മ​റി​യ​യും സം​ഘ​വും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. തി​രു​വാ​ഴി​യോ​ട് കൃ​ഷ്ണ കാ​റ്റ​റിം​ഗ് സ​ർ​വീ​സ് ഉ​ട​മ അ​ന്പ​ല​ത്ത് കു​ട്ടേ​ട്ട​നാ​ണ് ഓ​ണ​സ​ദ്യ​യൊ​രു​ക്കി​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്പി.​അ​ര​വി​ന്ദാ​ക്ഷ​ൻ, അം​ഗ​ങ്ങ​ളാ​യ കെ.​ശാ​ന്ത​കു​മാ​രി, പി.​എ​ൻ.​കോ​മ​ളം, ഉ​ഷാ നാ​രാ​യ​ണ​ൻ, സി.​രാ​ജ​ൻ, കെ.​ഓ​മ​ന, കെ.​പ്രീ​ത, വെ​ള്ളി​നേ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പി.​പി.​ഷീ​ബ, പാ​ർ​വ​തി, കു​ഞ്ഞു​കു​ട്ടി, ഉ​ണ്ണി​കൃ​ഷ്ണ​ൻ, രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ന​ട​ത്തി

വ​ണ്ടി​ത്താ​വ​ളം: പ്ലാ​ച്ചി​മ​ട​യി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ഓ​ണ​ക്കോ​ടി, ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ന​ട​ത്തി. 1927 പേ​ർ​ക്ക് ഓ​ണ​ക്കോ​ടി​യും 620 പേ​ർ​ക്ക് ഓ​ണ​വി​ഭ​വ കി​റ്റു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ജ​ല​വി​ഭ​വ​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രു​മാ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​മാ​രി​മു​ത്തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ധ​ന്യ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷയായി.