അശരണർക്ക് ആശ്വാസമേകി ദയയുടെ ഓണാഘോഷം
Tuesday, September 10, 2019 11:25 PM IST
പെ​രി​ങ്ങോ​ട്ടു​കു​റി​ശി: ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പെ​രി​ങ്ങോ​ട്ടു​കു​റി​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടു​വാ​യൂ​രി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. പാ​ർ​ശ്വ​വ​ത്കൃ​ത വി​ഭാ​ഗ​ങ്ങ​ൾ​ക്കും കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും ഓ​ണ​ക്കി​റ്റു​ക​ളും ഓ​ണ​സ​ദ്യ​യും ന​ല്കി. ര​മ്യാ ഹ​രി​ദാ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഇ.​ബി.​ര​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ടു​വാ​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​കൃ​ഷ്ണ​പ്ര​സാ​ദ്, മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എം.​പു​ഷ്പ​ദാ​സ്, വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യ ബ്ലോ​ക്ക് മെം​ബ​ർ അ​ശോ​ക​ൻ, എ.​കെ.​നാ​രാ​യ​ണ​ൻ, ബി​എ​സ് എ​സ് ഗു​രു​കു​ലം പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി​ജ​യ​ൻ വി.​ആ​ന​ന്ദ്, മോ​ഹ​ന​ൻ കാ​രി​യോ​ട​ത്ത്, ര​മ​ണി, ഷൈ​നി ര​മേ​ഷ്, എ​ച്ച്എം ഡി​എം​എ​സ് ബി ​അ​നി​ൽ മാ​സ്റ്റ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് അ​ഡ്വൈ​സ​ർ ബോ​ർ​ഡ് മെം​ബ​റും പ്രോ​ഗ്രാം ക​ണ്‍​വീ​ന​റു​മാ​യ ദീ​പ ജ​യ​പ്ര​കാ​ശ് സ്വാ​ഗ​ത​വും ശ​ങ്ക​ർ കോ​ങ്ങാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.റി​യാ​ലി​റ്റി ഷോ ​താ​ര​ങ്ങ​ളാ​യ ആ​ദി​ഷ്, ആ​യു​ഷ്, യു​വി എ​ന്നി​വ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും രേ​വ​തി​യു​ടെ മോ​ഹി​നി​യാ​ട്ട​വും ച​ട​ങ്ങി​നു ചാ​രു​ത​യേ​കി. ജെ​സി​ഐ പാ​ല​ക്കാ​ട് ചാ​പ്റ്റ​റി​ന്‍റെ സാ​മൂ​ഹ്യ പു​ര​സ്കാ​ർ ദ​യ ചെ​യ​ർ​മാ​ന് ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് യൂ​ന​സ് ന​ല്കി ആ​ദ​രി​ച്ചു.