അ​വ​ധി​ദി​വ​സ​ങ്ങ​ളി​ൽ നെ​ല്ലി​യാ​ന്പ​തി​യി​ൽ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക്
Thursday, September 12, 2019 11:22 PM IST
നെ​ല്ലി​യാ​ന്പ​തി: മ​ഴ​യാ​യ​തോ​ടെ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും, മു​കി​ൽ ഇ​റ​ങ്ങു​ന്ന​തും, മ​ഴ​ക്കാ​ഴ്ച്ച​ക​ളും മ​റ്റും കാ​ണാ​ൻ നെ​ല്ലി​യാ​ന്പ​തി​യി​ൽ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് പ​തി​വി​ലും കൂ​ടി. കൂ​ടു​ത​ലും മ​റ്റു​ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളാ​ണ് നെ​ല്ലി​യാ​ന്പ​തി​യു​ടെ മ​ഴ​ക്കാ​ഴ്ച്ച​യ്ക്കാ​യി എ​ത്തു​ന്ന​ത്.

ആ​ഴ്ച​ക​ൾ​ക്കു മു​ന്പാ​യി പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ഇ​തി​ലൂ​ടെ​യു​ള്ള യാ​ത്ര അ​പ​ക​ട ഭീ​ഷ​ണി​യാ​യ​തോ​ടെ വ​നം വ​കു​പ്പ് സ​ഞ്ചാ​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കു​ണ്ടാ​യി​രു​ന്നു. ക​ടു​ത്ത നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ നാ​ളുു​ക​ളി​ൽ സ​ഞ്ചാ​രി​ക​ൾ വ​രാ​താ​യ​തോ​ടെ കൈ​കാ​ട്ടി​യി​ലും, നൂ​റ​ടി​യി​ലും, കേ​ശ​വ​ൻ​പാ​റ​യി​ലും, പു​ല​യ​ന്പാ​റ​യി​ലും ക​ട​ക​ളി​ൽ തി​ര​ക്കൊ​ഴി​ഞ്ഞു. വാ​ഹ​ന​ങ്ങ​ൾ​ക്ക് വാ​ട​ക​യ്ക്ക് വി​ളി​ക്കാ​ൻ ആ​ളി​ല്ലാ​താ​യ​തോ​ടെ ഇ​വ​ർ ശ​രി​ക്കും ദു​രി​ത​ത്തി​ലാ​യി. ഇ​ത് മി​ക്ക വ​ർ​ഷ​ങ്ങ​ളി​ലും സ്ഥി​തി ഇ​തു​ത​ന്നെ​യാ​ണ്. ഇ​ത്ത​വ​ണ മ​ണ്ണി​ടി​ച്ചി​ലും, മ​രം വീ​ഴു​ന്ന​തും കൂ​ടി. വ​ർ​ഷ​ങ്ങ​ളാ​യി മ​ഴ​ക്കാ​ല​ത്ത് ചി​ല സ​മ​യ​ങ്ങ​ളി​ൽ പാ​ത​യോ​ര​ത്തു​ള്ള മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി പാ​ത​യി​ൽ വീ​ണ് ഗ​താ​ഗ​ത ത​ട​സ്സു​മു​ണ്ടാ​കു​ന്ന​ത് പ​തി​വാ​ണ്.

എ​ന്നാ​ൽ ഇ​ത്ത​വ​ണ തു​ട​ർ​ച്ച​യാ​യി പെ​യ്ത മ​ഴ​യി​ൽ 10 ൽ ​പ​രം ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ചെ​റു​നെ​ല്ലി വ്യൂ ​പോ​യി​ന്‍റി​ലും കു​ണ്ട​റ​ച്ചോ​ല പാ​ല​ത്തി​നു സ​മീ​പ​മാ​യും റോ​ഡി​ലൂ​ടെ ന​ട​ന്നു നീ​ങ്ങു​ന്ന കാ​ട്ട​ന​ക​ളെ​യും കു​ട്ടി​യാ​ന​ക​ളേ​യും കാ​ണു​ക​യു​ണ്ടാ​യി. സ​ഞ്ചാ​രി​ക​ൾ​ക്ക് കൗ​തു​ക കാ​ഴ്ച​യാ​യി​രു​ന്ന വാ​ർ​ത്ത​ക​ളും പ​ട​ങ്ങ​ളും മ​റ്റും പ​ത്ര​ങ്ങ​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലും വൈ​റ​ലാ​യി​രു​ന്ന​തും സ​ഞ്ചാ​രി​ക​ളെ ഇ​വി​ടേ​യ്ക്കു കൂ​ടു​ത​ൽ ആ​ക​ർ​ഷി​ച്ചു. വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​യി എ​ത്തു​ന്ന​വ​ർ​ക്ക് വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ ഒ​രു കൗ​തു​ക കാ​ഴ്ച്ച​യാ​ണ്.