പ്ര​കൃ​തി മ​നോ​ഹ​ര​മാ​യ മം​ഗ​ലം​ഡാം കാ​ണാ​ൻ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക്
Thursday, September 12, 2019 11:22 PM IST
മം​ഗ​ലം​ഡാം: പ്ര​കൃ​തി മ​നോ​ഹ​ര​മാ​യ മം​ഗ​ലം​ഡാം കാ​ണാ​ൻ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക്. സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഡാ​മി​ന്‍റെ മു​ഴു​വ​ൻ ഷ​ട്ട​റു​ക​ളും അ​ഞ്ച് സെ​ന്‍റീ​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

റി​സ​ർ​വോ​യ​റി​ലെ തു​രു​ത്തും ചു​റ്റും ത​ല​യെ​ടു​പ്പോ​ടെ നി​ല​നി​ൽ​ക്കു​ന്ന വ​ൻ മ​ല​ക​ളും അ​വി​ടെ നി​ന്നെ​ല്ലാം തൂ​വെ​ള്ള ക​ണ​ക്കെ​യു​ള്ള നീ​രു​റ​വ​ക​ളും സ​ഞ്ചാ​രി​ക​ളെ കൊ​തി​പ്പി​ക്കു​ന്ന സു​ന്ദ​ര കാ​ഴ്ച​ക​ളാ​ണ്.​

മ​ല​ന്പു​ഴ​യെ വെ​ല്ലു​ന്ന മ​നോ​ഹാ​രി​ത ത​ന്നെ​യാ​ണ് ചെ​റി​യ ഡാം ​എ​ന്ന നി​ല​യി​ലും മം​ഗ​ലം​ഡാ​മി​നെ എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​പ്പെ​ട്ട​താ​ക്കു​ന്ന​ത്. അ​ധി​കാ​രി​ക​ളു​ടെ അ​നാ​സ്ഥ മൂ​ല​മാ​ണ് മം​ഗ​ലം​ഡാം അ​വ​ഗ​ണി​ക്കാ​നി​ട​യാ​യ​ത്.​ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ ഇ​ച്ഛാ​ശ​ക്തി​യി​ല്ലാ​ത്ത​തും ഡാ​മി​ന് വി​ന​യാ​യി. പ​രി​മി​തി​ക​ളു​ടെ ന​ടു​വി​ലും ഡാ​മി​നെ ഇ​ഷ്ട​പ്പെ​ടു​ന്ന സ​ഞ്ചാ​രി​ക​ൾ ഏ​റെ​യാ​ണെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് മ​ഴ​യാ​യി​രു​ന്നി​ട്ടും ഓ​ണ​നാ​ളു​ക​ളി​ലെ സ​ന്ദ​ർ​ശ​ക​രു​ടെ ഈ ​തി​ര​ക്ക്.