സ്വ​കാ​ര്യ ബ​സ് മ​ര​ത്തി​ലി​ടി​ച്ചു
Thursday, September 12, 2019 11:22 PM IST
മ​ണ്ണാ​ർ​ക്കാ​ട്: പു​ഞ്ച​ക്കോ​ട് സ്വ​കാ​ര്യ ബ​സ് മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം. ആ​ള​പാ​യ​മി​ല്ല. ഇ​ന്ന​ലെ​വൈ​കീ​ട്ട് 3 മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. ആ​ന​ക്ക​ട്ടി​യി​ൽ നി​ന്നും മ​ണ്ണാ​ർ​ക്കാ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന എ​സ്.​ആ​ർ.​പി ബ​സ്സാ​ണ് പു​ഞ്ച​ക്കോ​ട് വെ​ച്ച് മ​ര​ത്തി​ലി​ടി​ച്ച​ത്. എ​തി​ർ ഭാ​ഗ​ത്ത് നി​ന്നും വ​ന്ന വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്ക​വേ നി​യ​ന്ത്ര​ണം​വി​ട്ട് മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ല. ബ​സ്സി​ന്‍റെ മു​ൻ ഭാ​ഗ​ത്തെ ചി​ല്ല് പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നു. പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി. ഇ​ത് വ​ഴി വ​ന്ന ലോ​റി​യു​ടെ ച​ക്ര​ങ്ങ​ൾ മ​ണ്ണി​ലാ​ഴ്ന്നി​റ​ങ്ങി​യ​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് വ​ർ​ദ്ധി​ച്ചു.

കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു

വ​ട​ക്ക​ഞ്ചേ​രി: സ്റ്റി​യ​റിം​ഗ് സി​സ്റ്റം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട് കാ​ർ മ​റി​ഞ്ഞു. ദേ​ശീ​യ പാ​ത അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ലം ഐ​ടി​സി സ്റ്റോ​പ്പി​ന് സ​മീ​പ​മാ​ണ് കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​ത്. കാ​റി​ലെ യാ​ത്ര​ക്കാ​ര​നാ​യ പു​തു​ക്കോ​ട് മ​ണ​പ്പാ​ടം സ്വ​ദേ​ശി സ​ജി​ക്ക് പ​രി​ക്കേ​റ്റു. ഇ​യാ​ളെ മം​ഗ​ലം പാ​ല​ത്തെ കാ​രു​ണ്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടു കൂ​ടി​യാ​ണ് സം​ഭ​വം. പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ. മൂ​ന്ന് പേ​രാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. മ​റ്റു​ള്ള​വ​ർ​ക്ക് പ​രി​ക്കി​ല്ല. ഹൈ​വേ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.