ക​ട​പ്പാ​റ​യി​ലെ ആ​ദി​വാ​സി​ക​ൾ​ക്കൊ​പ്പം ഓ​ണ​മാ​ഘോ​ഷി​ച്ച് മ​ന്ത്രി​ ബാ​ല​നും കു​ടും​ബ​വും
Thursday, September 12, 2019 11:23 PM IST
മം​ഗ​ലം​ഡാം: ക​ട​പ്പാ​റ​യി​ൽ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്കൊ​പ്പം ഓ​ണം ആ​ഘോ​ഷി​ച്ച് മ​ന്ത്രി എ.​കെ.​ബാ​ല​നും കു​ടും​ബ​വും.
തി​രു​വോ​ണ നാ​ളി​ൽ ക​ട​പ്പാ​റ മൂ​ർ​ത്തി​ക്കു​ന്നി​ലേ​യും വ​ന​ത്തി​ന​ക​ത്തെ ത​ളി​ക​ക​ല്ലി​ലേ​യും ആ​ദി​വാ​സി​ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു ഓ​ണാ​ഘോ​ഷം. ഓ​ണ​കോ​ടി വി​ത​ര​ണ​ത്തോ​ടൊ​പ്പം വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.
കോ​ള​നി​ക​ളി​ൽ ഏ​റ്റ​വും അ​വ​ശ്യം വേ​ണ്ട​താ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തെ​ക്കു​റി​ച്ചും ആ​ദി​വാ​സി​ക​ൾ മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു.
ക​ട​പ്പാ​റ​യി​ൽ നി​ന്നും വ​ന​ത്തി​നു​ള്ളി​ലു​ള്ള ത​ളി​ക​ക​ല്ല് കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡ് നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും കോ​ള​നി വ​ഴി​യി​ൽ പോ​ത്തം തോ​ട് കാ​ട്ടു​ചോ​ല​ക്കു കു​റു​കെ​യു​ള്ള പാ​ലം നി​ർ​മ്മാ​ണ​ത്തി​ന് ന​ട​പ​ടി വേ​ണ​മെ​ന്നും ത​ളി​ക​ക​ല്ലു​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​തു സം​ബ​ന്ധി​ച്ച്ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക പ​ത്ര​ത്തി​ൽ വ​ന്ന വാ​ർ​ത്ത​യു​ൾ​പ്പെ​ടെ ആ​ദി​വാ​സി​ക​ൾ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി. വീ​ടും കൃ​ഷി​ഭൂ​മി​യും വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​യി​രു​ന്നു മൂ​ർ​ത്തി​ക്കു​ന്നി​ലെ ആ​ദി​വാ​സി​ക​ൾ ഉ​ന്ന​യി​ച്ച​ത്.​
കെ. ഡി. ​പ്ര​സേ​ന​ൻ എം ​എ​ൽ എ, ​നെന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി.​രാ​മ​കൃ​ഷ്ണ​ൻ, വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മാ​വ​ലി മോ​ഹ​ൻ​ദാ​സ്, ബി​ന്ദു​സ​തീ​ശ്, പി.​ശ​ശി​കു​മാ​ർ , ടി.​എം.​ശ​ശി, കെ.​ബാ​ല​ൻ, ടി​ഡി ഒ.​എം.​മ​ല്ലി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.