ഭാ​ര​ത​പ്പു​ഴ​യ്ക്ക് കു​റു​കേ തൂ​ക്കു​പാ​ലം: ജ​ന​കീ​യാ​വ​ശ്യം ഇ​ന്നും മ​രി​ചീ​ക
Saturday, September 14, 2019 11:40 PM IST
ഒ​റ്റ​പ്പാ​ലം: തൃ​ശൂ​ർ ജി​ല്ല​യി​ലെ കു​ത്താ​ന്പു​ള്ളി ഗ്രാ​മ​ത്തെ​യും ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ലെ പാ​ല​പ്പു​റ​ത്തേ​യും ബ​ന്ധി​പ്പി​ച്ച് ഭാ​ര​ത​പ്പു​ഴ​യ്ക്ക് കു​റു​കെ തൂ​ക്കു​പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ജ​ന​കീ​യാ​വ​ശ്യം ഇ​ന്നും മ​രീ​ചി​ക. ര​ണ്ടു പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ് ഇ​പ്പോ​ഴും നി​റ​വേ​റാ​തെ കി​ട​ക്കു​ന്ന​ത്.

കൈ​ത്ത​റി തു​ണി​ക​ൾ​ക്ക് പേ​രു​കേ​ട്ട കു​ത്താ​ന്പു​ള്ളി ഗ്രാ​മ​ത്തി​ൽ വ്യാ​പാ​രി​ക​ൾ​ക്ക് പാ​ല​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​ണ് പ്ര​ധാ​ന സ​ഞ്ചാ​ര മാ​ർ​ഗം. പാ​ല​പ്പു​റം ഭാ​ഗ​ത്തു​ള്ള​വ​ർ​ക്ക് കു​ത്താ​ന്പു​ള്ളി​യി​ൽ എ​ത്തു​ന്ന​തി​നു തൂ​ക്കു​പാ​ലം അ​നി​വാ​ര്യ​മാ​ണ്.

നി​ല​വി​ൽ കു​ത്താ​ന്പു​ള്ളി​യി​ലു​ള്ള​വ​ർ​ക്ക് കി​ലോ​മീ​റ്റ​റു​ക​ളേ​റെ ചു​റ്റി​തി​രി​ഞ്ഞ് വേ​ണം പാ​ല​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്താ​ൻ. തൂ​ക്കു​പാ​ല ആ​വ​ശ്യ​മു​ന്ന​യി​ച്ച് നി​ര​വ​ധി​ത​വ​ണ പ്ര​ദേ​ശ​ത്തു​ള്ള​വ​ർ നി​വേ​ദ​ന​ങ്ങ​ളും പ​രാ​തി​ക​ളും ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ന​ല്കി​യെ​ങ്കി​ലും ഒ​രാ​ളും ഇ​തി​ന് അ​നു​കൂ​ല​മാ​യി ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

ഇ​നി​യും തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭ ന​ട​പ​ടി​ക​ളു​മാ​യി ഇ​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ് രൂ​പ​പ്പെ​ടു​ന്ന​തെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കു​ത്താ​ന്പു​ള്ളി കൈ​ത്ത​റി വ്യാ​പാ​രി​ക​ൾ കോ​യ​ന്പ​ത്തൂ​ർ, തി​രു​പ്പൂ​ർ, സോ​മ​ന്നൂ​ർ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ വ്യാ​പാ​രം ന​ട​ത്തു​ന്ന​തി​നാ​യി പാ​ല​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നെ​യാ​ണ് പ്ര​ധാ​ന​മാ​യി യാ​ത്ര​യ്ക്ക് ആ​ശ്ര​യി​ക്കു​ന്ന​ത്.

ഭാ​ര​ത​പ്പു​ഴ​യി​ൽ മീ​റ്റ്ന ഭാ​ഗ​ത്ത് പു​തി​യ ത​ട​യ​ണ വ​ന്ന​തോ​ടെ പാ​ല​പ്പു​റ​ത്ത് എ​ത്ത​ണ​മെ​ങ്കി​ൽ റോ​ഡു​മാ​ർ​ഗം ഏ​റെ ചു​റ്റി​വ​ള​ഞ്ഞു സ​ഞ്ച​രി​ക്കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്. കു​ത്താ​ന്പു​ള്ളി​യി​ൽ​നി​ന്നും ഒ​റ്റ​പ്പാ​ലം എ​ൻ​എ​സ്എ​സ് കോ​ളേ​ജി​ലേ​ക്ക് എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഏ​റെ ചു​റ്റി​ത്തി​രി​ഞ്ഞു വേ​ണം കോ​ളേ​ജി​ലെ​ത്താ​ൻ. എ​റ​ക്കോ​ട്ടി​രി​യി​ലും, പാ​ല​പ്പു​റ​ത്തു​മു​ള്ള ഒ​രു​പാ​ട് വി​ദ്യാ​ർ​ത്ഥി​ക​ൾ കു​ത്താ​ന്പു​ള്ളി​യി​ലെ സ്കൂ​ളു​ക​ളി​ലും പ​ഠി​ക്കു​ന്നു. തൂ​ക്കു​പാ​ലം വ​ന്നാ​ൽ ഇ​വ​ർ​ക്കെ​ല്ലാം 10 മി​നി​റ്റു​കൊ​ണ്ട് പാ​ല​പ്പു​റ​ത്തേ​ക്കും തി​രി​ച്ചും എ​ത്താ​വു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

മാ​ത്ര​മ​ല്ല ഒ​റ്റ​പ്പാ​ലം കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​യും തൂ​ക്കു​പാ​ലം വ​ന്നാ​ൽ ന​ട​പ്പാ​ക്കാ​ൻ ക​ഴി​യും. മു​ന്പ് എ​റ​ക്കോ​ട്ടി​രി റ​സി​ഡ​ൻ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ മു​ഖ്യ​മ​ന്ത്രി​ക്കും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്കും ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ചു അ​പേ​ക്ഷ​ക​ൾ ന​ല്കി​യി​രു​ന്നു. ബ്രി​ഡ്ജ് സ് ​വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നീ​യ​റെ സ​മീ​പി​ക്കാ​നാ​ണ് അ​ന്ന് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ മ​റു​പ​ടി ന​ല്കി​യ​ത്.