പ​ല്ല​ശാം​കു​ളം-​മ​ല​ക്കു​ളം റോ​ഡ് പാ​ഴ്ചെ​ടി​ക​ൾ കൈ​യ​ട​ക്കി
Sunday, September 15, 2019 12:48 AM IST
മേ​ലാ​ർ​ക്കോ​ട്: പ​ല്ല​ശാം​കു​ളം-​മ​ല​ക്കു​ളം റോ​ഡു​വ​ശ​ങ്ങ​ൾ പാ​ഴ്ചെ​ടി​ക​ൾ നി​റ​ഞ്ഞു ഗ​താ​ഗ​തം അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ. വ​ട​ക്കേ​ത്ത​റ, വ​ട​ക്കേ​ഗ്രാ​മം, നാ​യ​ർ​ത്ത​റ, മ​ണ്ണാ​ൻ​ത​റ, കൂ​ളി​യാ​ട്, മാ​ക്ക​പ​റ​ന്പ്, താ​ഴ​ക്കോ​ട്ടു​കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി​യാ​ണ് മ​ല​ക്കു​ളം ജം​ഗ്ഷ​നി​ലെ​ത്തു​ന്ന​ത്. എ​ളു​പ്പ​വ​ഴി​യാ​യ​തി​നാ​ൽ നി​ര​വ​ധി​പേ​രാ​ണ് ഈ ​റോ​ഡി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. നി​ല​വി​ൽ പാ​ഴ്ചെ​ടി​ക​ളു​ടെ മ​റ​വു​മൂ​ലം എ​തി​രേ​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ മു​ഖാ​മു​ഖം എ​ത്തു​ന്പോ​ഴാ​ണ് കാ​ണു​ക. സ്കൂ​ൾ ബ​സു​ക​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും പ​തി​വാ​യി സ​ഞ്ച​രി​ക്കു​ന്ന റോ​ഡ് എ​ത്ര​യും​വേ​ഗം പാ​ഴ്ചെ​ടി​ക​ൾ വെ​ട്ടി​നീ​ക്കി ശു​ചീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.