ക​ട​യു​ട​മ​യാ​യ സ്ത്രീ​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മം
Sunday, September 15, 2019 12:48 AM IST
ചി​റ്റൂ​ർ: ബൈ​ക്കി​ലെ​ത്തി വ്യാ​പാ​ര സ്ഥാ​പ​ന ഉ​ട​മ​യാ​യ സ്ത്രീ​യു​ടെ മാ​ല ക​വ​ർ​ച്ച​യ്ക്കു ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ മീ​നാ​ക്ഷി​പു​രം പോ​ലീ​സ് കേ​സ്സെ​ടു​ത്തു അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. കോ​രി​യാ​ർ​ച്ച​ള്ള ര​വീ​ന്ദ്ര​ന്‍റെ ഭാ​ര്യ സു​മ​തി​യാ​ണ് പ​രാ​തി​ക്കാ​രി . ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യ്ക്കാ​ണ് സം​ഭ​വം . ഹെ​ൽ​മ​റ്റ് ധ​രി​ച്ച് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​ത്തി​ലൊ​രാ​ൾ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ൽ ചെ​ന്ന് സി​ഗ​ര​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

സി​ഗ​ര​റ്റെ​ടു​ത്തു കൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സു​മ​തി​യു​ടെ സ്വ​ർ​ണ്ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്തു.
എ​ന്നാ​ൽ ഒ​ന്നും ആ​ലോ​ചി​ക്കാ​തെ പി​ടി​ച്ചു​പ​റി​ച്ച മാ​ല ക​വ​ർ​ച്ച​ക്കാ​ര​ന്‍റെ കൈ​യി​ൽ നി​ന്നും സു​മ​തി തി​രി​ച്ചു​പി​ടി​ച്ചു. എ​ന്നാ​ൽ മാ​ല ല​ഭി​ച്ചെ​ങ്കി​ലും താ​ലി​യു​മാ​യി ഇ​രു​വ​രും ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മീ​നാ​ക്ഷി​പു​രം പ്രാ​ഥ​മി ക​ന്വേ​ഷ​ണം ന​ട​ത്തി കേ​സ്സെ​ടു​ത്തു. ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ പ​സ​മ​യ​ത്ത് ന​ട​ന്ന ക​വ​ർ​ച്ച​ശ്ര​മം സ​മീ​പ​വാ​സി​ക​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ബൈ​ക്ക് ന​ന്പ​ർ ഉ​പ​യോ​ഗി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ന​ന്പ​ർ വ്യാ​ജ​മാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ ല​ഭി​ച്ച സൂ​ച​ന.