ചി​റ്റൂ​ർ താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ന് എ​ത്താ​തെ ഉദ്യോഗസ്ഥർ നി​സ​ഹ​ക​രി​ക്കു​ന്ന​താ​യി പ​രാ​തി
Sunday, September 15, 2019 12:49 AM IST
ചി​റ്റൂ​ർ: സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗ​ങ്ങ​ളി​ൽ ഉദ്യോഗസ്ഥർ എ​ത്താ​തെ നി​സ​ഹ​ക​രി​ക്കു​ന്ന​താ​യി ചി​റ്റൂ​ർ പ്ര​തി​ക​ര​ണ​വേ​ദി പ്ര​വ​ർ​ത്ത​ക​ൻ എ.​ശെ​ൽ​വ​ൻ പ​രാ​തി​പ്പെ​ട്ടു.

താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ താ​ലൂ​ക്കി​ലെ എ​ല്ലാ ഡി​പ്പാ​ർ​ട്ട​മെ​ന്‍റ് ത​ല​ത്തി​ലെ​യും ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​ർ ക​ർ​ശ​ന​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ ഓ​ർ​ഡ​ർ നി​ല​വി​ലി​രി​ക്കേ ജൂ​ണി​യ​ർ സ്റ്റാ​ഫു​ക​ളെ യോ​ഗ​ത്തി​ന് അ​യ​ച്ചും അ​യ​ക്കാ​തെ​യും സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് അ​ട്ടി​മ​റി​ക്കു​ന്ന​ത് സ്ഥി​രം ഏ​ർ​പ്പാ​ടാ​യി മാ​റു​ക​യാ​ണ​ത്രേ.

ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ഉ​ന്ന​ത ഉദ്യോ​ഗ​സ്ഥ​ന് സ​മി​തി​യി​ൽ എ​ന്തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ക​ഴി​യാ​യാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ കാ​ര​ണം വി​ദ​ശീ​ക​രി​ച്ചു താ​ലൂ​ക്ക് സ​ഭ​യ്ക്ക് ക​ത്തു​മാ​യി​വേ​ണം പ​ക​ര​ക്കാ​ര​ൻ യോ​ഗ​ത്തി​നെ​ത്താ​നെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലു​ള്ള​താ​യി വി​വ​രാ​വ​കാ​ശ രേ​ഖ​ക​ളി​ൽ ഉണ്ട്.

ഇ​ത്ര​യും ക​ർ​ശ​ന​മാ​യ ഉ​ത്ത​ര​വി​നെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​റി​ക​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി സ്ഥി​ര​മാ​യി ഇ​തി​നെ​തി​രെ ചി​റ്റൂ​ർ പ്ര​തി​ക​ര​ണ​വേ​ദി വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് പ​രാ​തി​കൊ​ടു​ക്ക​ലും വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ ച​ർ​ച്ച​ന​ട​ത്ത​ലു​മു​ണ്ടെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന​ങ്ങാ​പ്പാ​റ​ന​യം സ്വീ​ക​രി​ക്കു​ക​യാ​ണ്.

സ​മി​തി ക​ണ്‍​വീ​ന​ർ ത​ഹ​സീ​ൽ​ദ​ർ അ​യ​യ്ക്കു​ന്ന കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​ന് ക​ട​ലാ​സ് വി​ല​പോ​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ക​ല്പി​ക്കു​ന്നി​ല്ല. എ​ല്ലാ​മാ​സ​വും ആ​ദ്യ ശ​നി​യാ​ഴ്ച 10.30ന് ​മീ​റ്റിം​ഗ് കൂ​ടു​മെ​ന്നി​രി​ക്കെ മ​റ്റു ജോ​ലി​ക​ൾ മാ​റ്റി വ​ച്ചു യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്ലാ​ൻ ചെ​യ്യാ​തെ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യെ നി​സാ​ര​മാ​ക്കു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ.

ചി​റ്റൂ​ർ താ​ലൂ​ക്ക് സ​മി​തി​യി​ലെ ന​ട​ത്തി​പ്പി​നെ​ക്കു​റി​ച്ചും ഉ​ദ്യോ​ഗ​സ്ഥ പ​ങ്കാ​ളി​ത്ത​ത്തെക്കു​റി​ച്ചും വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി മേ​ലു​ദ്യോ​ഗ​സ്ഥർ ഉ​യ​ർ​ത്തു​ന്ന ഈ ​വെ​ല്ലു​വി​ളി അ​വ​സാ​നി​പ്പി​ക്കു​വാ​ൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.താ​ലൂ​ക്ക്, റ​വ​ന്യു, ജ​ല​വി​ഭ​വ വ​കു​പ്പ് ജി​ല്ലാ ക​ള​ക്ട​ർ, കെ.​ബാ​ബു എം​എ​ൽ​എ എ​ന്നി​വ​ർ​ക്കും എ.​ശെ​ൽ​വ​ൻ പ​രാ​തി അ​യ​ച്ചി​ട്ടു​ണ്ട്.