ട്രോ​മാ​കെ​യ​ർ ഒ​ന്നാം​ഘ​ട്ട​പ​രി​ശീ​ല​നക്ലാസ് സംഘടിപ്പിച്ചു
Sunday, September 15, 2019 10:55 PM IST
മ​ണ്ണാ​ർ​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ലാ ട്രോ​മാ​കെ​യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് ട്രോ​മാ​കെ​യ​ർ യു​ണി​റ്റ് ഒ​ന്നാം​ഘ​ട്ട പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ക​ഴി​ഞ്ഞ മാ​സം ന​ട​ത്തി​യ ഒ​ന്നാം​ഘ​ട്ട പ​രി​ശീ​ല​ന ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് വേ​ണ്ടി​യാ​ണ് വീ​ണ്ടും ഒ​ന്നാം ഘ​ട്ട പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്. 120 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത ക്ലാ​സി​ൽ 150 ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു.
ഗു​രു​വാ​യൂ​ർ എ​എം​വി​ഐ സ​ന്തോ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റ് കോ​ർ​ഡി​നേ​റ്റ​ർ അ​ഷ്റ​ഫ് മാ​ളി​ക്കു​ന്ന് സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ ജി​ല്ലാ കോ​ഡി​നേ​റ്റ​ർ ഷ​മീ​റ​ലി പ​ട്ടാ​ന്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ വെ​ച്ച് മ​ണ്ണാ​ർ​ക്കാ​ട് ടൗ​ണി​ൽ എ​മ​ർ​ജ​ൻ​സി ആം​ബു​ല​ൻ​സു​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​തി​ൽ മു​ഖ്യ പ​ങ്ക് വ​ഹി​ക്കു​ന്ന ട്രാ​ഫി​ക് എ​സ്ഐ യു​സ​ഫ് സി​ദ്ദീ​ഖ്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ ​എ​സ് ഐ ​സു​രേ​ഷ് കു​മാ​ർ ,ഹോം ​ഗാ​ർ​ഡു​ക​ളാ​യ രാ​മ​കൃ​ഷ്ണ​ൻ ,പ്ര​ഭാ​ക​ര​ൻ, മ​ണ്ണാ​ർ​ക്കാ​ട്ടെ യു​വ വ്യാ​പാ​രി​യും ട്രോ​മാ​കെ​യ​ർ വൊ​ള​ണ്ടി​യ​റു​മാ​യ ഷി​ഹാ​സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
മ​ണ്ണാ​ർ​ക്കാ​ട് ട്രാ​ഫി​ക്ക് എ​സ് ഐ ​യൂ​സ​ഫ് സി​ദ്ദി​ഖ് , കെ​വി​വി​എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ബാ​സി​ത് മു​സ്ലിം, വോ​യ്സ് ഓ​ഫ് മ​ണ്ണാ​ർ​ക്കാ​ട് ചെ​യ​ർ​മാ​ൻ ഹു​സൈ​ൻ ക​ള​ത്തി​ൽ, ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് കോ​ഡി​നേ​റ്റ​ർ​മാ​രാ​യ മി​നി പ​ട്ടാ​ന്പി, രാ​ജേ​ഷ് പാ​ല​ക്കാ​ട് ,മ​ണ്ണാ​ർ​ക്കാ​ട് കോ​ഡി​നേ​റ്റ​ർ​മാ​രാ​യ ബോ​ണി കാ​രു​ണ്യ ,റി​യാ​സ് നന്മ ,​
ട്രോ​മാ​കെ​യ​ർ അം​ഗ​ങ്ങ​ളാ​യ അ​ജ്മ​ൽ, ജം​ഷി, സ​ലിം ഫി​ഫ, ഷി​ഹാ​സ്, അ​ഷ്റ​ഫ് പ​റ​ന്പു​ള്ളി ,അ​ന​സ് ,ബി​ജു, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.