ജില്ലയിലെ മ​ല​യോ​ര​ങ്ങ​ളി​ൽ തേ​ക്ക് പ്ലാ​ന്‍റേഷ​ൻ വ്യാ​പ​ക​മാ​യി
Sunday, September 15, 2019 10:57 PM IST
വ​ട​ക്ക​ഞ്ചേ​രി: ഭാ​വി​യി​ൽ സു​ര​ക്ഷി​ത വ​രു​മാ​നം എ​ന്ന നി​ല​യി​ൽ മ​ല​യോ​ര​ങ്ങ​ളി​ൽ തേ​ക്ക് പ്ലാ​ന്‍റേഷ​ൻ വ്യാ​പ​ക​മാ​യി.
റ​ബ്ബ​ർ തോ​ട്ട​ങ്ങ​ളു​ടെ അ​തി​ർ​ത്തി​ക​ളി​ൽ മാ​ത്രം ന​ട്ടു​വ​ള​ർ​ത്തി​യി​രു​ന്ന തേ​ക്ക്, ഇ​പ്പോ​ൾ തേ​ക്ക് മാ​ത്രം വെ​ച്ച് പി​ടി​പ്പി​ക്കു​ന്ന തേ​ക്ക്തോ​ട്ട​ങ്ങ​ളാ​യി മാ​റു​ന്നു​ണ്ട്. വ​ള​പ്ര​യോ​ഗ​മോ കാ​ര്യ​മാ​യ പ​രി​ച​ര​ണ​മോ ഇ​ല്ലാ​തെ ഈ ​വൃ​ക്ഷ രാ​ജ​ൻ വ​ള​രു​മെ​ന്ന​തി​നാ​ൽ ക​ർ​ഷ​ക​രും തേ​ക്ക് പ്ലാ​ന്േ‍​റ​ഷ​നി​ൽ വ​ലി​യ താ​ല്പ​ര്യം കാ​ണി​ക്കു​ന്ന​താ​യി മു​ട​പ്പ​ല്ലൂ​രി​ലെ ദേ​വ​മാ​താ റ​ബ്ബ​ർ നേ​ഴ്സ​റി ഉ​ട​മ കു​ഞ്ഞു​മോ​ൻ പ​റ​ഞ്ഞു. ഇ​തി​നാ​ൽ റ​ബ്ബ​ർ തൈ​ക​ൾ​ക്കൊ​പ്പം ഇ​പ്പോ​ൾ ന​ഴ്സ​റി​ക​ളി​ൽ മി​ക​ച്ച​യി​നം തേ​ക്കി​ൻ തൈ​ക​ളും പ്ര​ധാ​ന വി​ല്പ​ന ഇ​ന​മാ​യി​ട്ടു​ണ്ട്. പാ​ല​ക്കാ​ട്ടെ ഉ​ഷ്ണ​കാ​ലാ​വ​സ്ഥ​ക്ക് ഏ​റെ അ​നു​യോ​ജ്യ​മാ​ണ് തേ​ക്ക് വ​ള​ർ​ത്ത​ൽ.മ​റ്റു വി​ള​ക​ൾ കൃ​ഷി​യി​റ​ക്കാ​ൻ പ​റ്റാ​ത്ത സ്ഥ​ല​ങ്ങ​ളി​ലും പാ​റ കൂ​ട്ട​ങ്ങ​ളു​ള്ള സ്ഥ​ല​ത്തും തേ​ക്ക് വ​ള​രും. പാ​റ​ക​ളു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ തേ​ക്ക് ത​ടി​ക്ക് ക​രു​ത്തും ഉ​റ​പ്പും കൂ​ടും. തേ​ക്കി​ന് പേ​ര് കേ​ട്ട നി​ല​ന്പൂ​രി​ൽ നി​ന്നാ​ണ് തേ​ക്ക് തൈ ​കൊ​ണ്ടു് വ​രു​ന്ന​ത്.
25 വ​ർ​ഷ​ത്തി​നു ശേ​ഷം മു​റി​ച്ച് വി​ൽ​ക്കാ​മെ​ന്ന​തി​നാ​ൽ കാ​ര്യ​മാ​യ ചെ​ല​വി​ല്ലാ​തെ അ​ധി​ക വ​രു​മാ​നം കൂ​ടി​യാ​ണ് തേ​ക്ക് വ​ള​ർ​ത്ത​ൽ. തേ​ക്ക് ത​ടി​ക്ക് എ​ന്നും ന​ല്ല ഡി​മാ​ന്‍റു​ണ്ട്.​നാ​ല്പ​തും അ​ന്പ​തും വ​ർ​ഷ​മാ​യ തേ​ക്കാ​ണെ​ങ്കി​ൽ അ​തി​ന്‍റെ ചെ​റി​യ കൊ​ന്പു​ക​ൾ പോ​ലും ഫ​ർ​ണീ​ച്ച​ർ പ​ണി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​കും.
വ​ശ​ങ്ങ​ളി​ലേ​ക്ക് വ​ള​രു​ന്ന കൊ​ന്പു​ക​ൾ ഓ​രോ വ​ർ​ഷ​വും വെ​ട്ടി നീ​ക്കി ഒ​റ്റ ത​ടി​യാ​യി തേ​ക്ക് വ​ള​ര​ണം. വ​ള​ർ​ച്ച മു​ര​ടി​ക്കു​ന്ന​തും കേ​ടു​ള്ള​തു​മാ​യ മ​ര​ങ്ങ​ൾ മു​റി​ച്ച് നീ​ക്കി ന​ല്ല മ​ര​ങ്ങ​ൾ​ക്ക് വ​ള​രാ​ൻ ഇ​ട​മൊ​രു​ക്ക​ണം.