വി​ക്ടോ​റി​യ​യി​ൽ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി
Tuesday, September 17, 2019 10:49 PM IST
നെ​ല്ലി​യാ​ന്പ​തി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​രോ​ഗ്യ ജാ​ഗ്ര​ത-2019, ജ​ല​ജ​ന്യ​രോ​ഗ നി​യ​ന്ത്ര​ണ പ​രി​പാ​ടി എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി നെ​ല്ലി​യാ​ന്പ​തി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും വി​ക്ടോ​റി​യ സെ​ക്ഷ​ൻ വാ​ർ​ഡു​ത​ല ശു​ചി​ത്വ സ​മി​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന​ലെ നെ​ല്ലി​യാ​ന്പ​തി​യി​ലെ പാ​ട​ഗി​രി, തോ​ട്ട​യ​ക്കാ​ട്, രാ​ജാ​ക്കാ​ട്, മ​റി​യ, ലി​ല്ലി, പൂ​ലാ​ല, ഒ​റി​യ​ന്‍റ​ൽ, പ​കു​തി​പ്പാ​ലം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​ഴു​വ​ൻ കു​ടി​വെ​ള​ള കി​ണ​റു​ക​ളി​ലും ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ഉ​പ​യോ​ഗി​ച്ച് ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി.
നെ​ല്ലി​യാ​ന്പ​തി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജെ.​ആ​രോ​ഗ്യം ജോ​യ്സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സോ​ഷ്യ​ൽ വ​ർ​ക്ക​ർ​മാ​രാ​യ വേ​ൽ​മു​രു​ക​ൻ കൈ​കാ​ട്ടി, സി​യാ​ത് കൂ​നം​പാ​ലം എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം നേ​രി​ട്ടെ​ത്തി​യാ​ണ് കു​ടി​വെ​ള​ള കി​ണ​റു​ക​ളി​ൽ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി​യ​ത്.