താ​മ​സി​ക്കാ​ൻ വീ​ടും ചി​കി​ത്സ​യ്ക്ക് പ​ണ​വും: ജ​യ​കൃ​ഷ്ണ​നെ സ​ഹാ​യി​ക്കാ​ൻ വൃക്ക നൽകുന്നു
Tuesday, September 17, 2019 10:51 PM IST
പാ​ല​ക്കാ​ട്: കോ​ട്ടാ​യി സ്വ​ദേ​ശി​യാ​യ ജ​യ​കൃ​ഷ്ണ​ന് വൃ​ക്ക​ദാ​നം ചെ​യ്യാ​നൊ​രു​ങ്ങി കോ​ട്ട​യ​ത്തെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക. നീ​റി​ക്കാ​ട് താ​മ​സി​ക്കു​ന്ന ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് അ​ഡ്മി​ൻ പാ​ന​ൽ അം​ഗ​വും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​യു​മാ​യ സീ​ത ത​ന്പി​യാ​ണ് വൃ​ക്ക ന​ല്കാ​ൻ സ​ന്ന​ദ്ധ​യാ​യി മു​ന്നോ​ട്ടു​വ​ന്നി​രി​ക്കു​ന്ന​ത്. പ​തി​നെ​ട്ടു​കാ​ര​നാ​യ ജ​യ​കൃ​ഷ്ണ​ന്‍റെ ഇ​രു​വൃ​ക്ക​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ നി​ല​യി​ലാ​ണ്. ര​ണ്ടു​വ​ർ​ഷ​മാ​യി കി​ഡ്നി സം​ബ​ന്ധ​മാ​യ അ​സു​ഖ​വു​മാ​യി ചി​കി​ത്സ​യി​ലാ​ണ് ഈ ​വി​ദ്യാ​ർ​ത്ഥി. ചെ​റു​പ്പ​ത്തി​ൽ മാ​താ​പി​താ​ക്ക​ളെ ന​ഷ്ട​മാ​യ ജ​യ​കൃ​ഷ്ണ​ൻ കോ​ട്ടാ​യി കൊ​റ്റ​മം​ഗ​ല​ത്തെ മു​ത്ത​ശി​യു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് വ​ള​ർ​ന്ന​ത്. ചി​കി​ത്സ​യ്ക്ക് പ​ണ​വും താ​മ​സി​ക്കാ​ൻ വീ​ടു​മി​ല്ലാ​ത്ത ജ​യ​കൃ​ഷ്ണ​നെ സ​ഹാ​യി​ക്കാ​ൻ ജീ​വ​കാ​രു​ണ്യ​രം​ഗ​ത്ത് മാ​തൃ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് മു​ന്നോ​ട്ടു​വ​ന്നി​രി​ക്കു​ക​യാ​ണ്.
കൂ​ട​പ്പി​റ​പ്പാ​കാ​ൻ കൂ​ടെ പി​റ​ക്ക​ണ​മെ​ന്നി​ല്ല. ഒ​രു ഗ​ർ​ഭ​പാ​ത്രം പ​ങ്കി​ട​ണ​മെ​ന്നി​ല്ല. അ​ങ്ങ​നെ ചി​ന്തി​ക്കാ​നു​ള്ള ഒ​രു മ​ന​സു മാ​ത്രം മ​തി. യ​ഥാ​ർ​ത്ഥ​ത്തി​ൽ അ​താ​ണ് ജ​യ​കൃ​ഷ്ണ​ന്‍റെ കാ​ര്യ​ത്തി​ൽ ദ​യ പ്ര​വ​ർ​ത്ത​ക സീ​ത ത​ന്പി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന മാ​നു​ഷി​ക നി​ല​പാ​ട്. മ​ക​ന്‍റെ പ്രാ​യം മാ​ത്ര​മു​ള്ള ചെ​റു​പ്പ​ക്കാ​ര​നാ​യ ജ​യ​കൃ​ഷ്ണ​നെ
ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി​കൊ​ണ്ടു​വ​രാ​ൻ ത​ന്നാ​ൽ ക​ഴി​യു​ന്ന​ത് ചെ​യ്യു​ന്നു​വെ​ന്നു മാ​ത്രം.
വൃ​ക്ക​ദാ​നം ചെ​യ്യാ​നു​ള്ള സ​മ്മ​തം അ​വ​ർ ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​ത്ര​യും​വേ​ഗം ആ​വ​ശ്യ​മാ​യ സ​ഹാ​യ​ത്തി​നു ഒ​രു​ങ്ങു​ക​യാ​ണ് സീ​ത ത​ന്പി.
ജ​യ​കൃ​ഷ്ണ​ന്‍റെ ചി​കി​ത്സാ സ​ഹാ​യ​നി​ധി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ടാ​യി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ ആ​ലോ​ച​നാ​യോ​ഗം ചേ​ർ​ന്നു.
ഒ​രു സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക വൃ​ക്ക ന​ല്കു​ന്പോ​ൾ സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​ത് അ​തി​രു​ക​ളി​ല്ലാ​ത്ത കാ​രു​ണ്യ​മാ​ണ്. വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​വു​ന്പോ​ൾ അ​തി​ന്‍റെ ചി​ല​വെ​ന്ത് എ​ന്ന​താ​ണ് അ​ടു​ത്ത ചോ​ദ്യം. കൂ​ടാ​തെ ചി​കി​ത്സ​യ്ക്കു​ശേ​ഷം ക​ഴി​യാ​ൻ ജ​യ​കൃ​ഷ്ണ​ന് സു​ര​ക്ഷി​ത​മാ​യ വീ​ടു​മി​ല്ല.ചി​കി​ത്സ​യ്ക്ക് പ​ണ​വും താ​മ​സ​ത്തി​നു വീ​ടും ഒ​രു​ക്കാ​ൻ വി​വി​ധ വ്യ​ക്തി​ക​ളും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും ദ​യ​ക്കൊ​പ്പം അ​ണി​ചേ​രും. 30 ല​ക്ഷം രൂ​പ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന ചെ​ല​വ്. സു​മ​ന​സു​ക​ൾ ക​നി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഭാ​രി​ച്ച ഈ ​ഉ​ദ്യ​മം ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. ഫോ​ണ്‍: 9744 959 756.