റബർ ഉത്പാദനം വർധിപ്പിക്കാനും ഇറക്കുമതി കുറയ്ക്കാനും ലക്ഷ്യമിട്ട് റ​ബ​ർ ക​ർ​ഷ​ക​സം​ഗ​മം
Wednesday, September 18, 2019 11:57 PM IST
പാ​ല​ക്കാ​ട്: ആ​ഭ്യ​ന്ത​ര റ​ബ​ർ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ച് ഇ​റ​ക്കു​മ​തി കു​റ​യ്ക്കു​ന്നി​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കു​ക​യെ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി ജി​ല്ല​യി​ലെ റ​ബ​ർ ഉ​ത്പാ​ദ​ക​സം​ഘ​ങ്ങ​ൾ, റ​ബ​ർ​ബോ​ർ​ഡ് ക​ന്പ​നി, റ​ബ​ർ​ബോ​ർ​ഡ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ റ​ബ​ർ ക​ർ​ഷ​ക​സം​ഗ​മം ന​ട​ത്തി.

ച​ക്കാ​ന്ത​റ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ റ​ബ​ർ​ബോ​ർ​ഡ് പാ​ല​ക്കാ​ട്, മ​ണ്ണാ​ർ​ക്കാ​ട് റീ​ജ​ണ​ൽ ഓ​ഫീ​സു​ക​ളു​ടെ പ​രി​ധി​യി​ലു​ള്ള റ​ബ​ർ ഉ​ത്പാ​ദ​ക​സം​ഘ​ങ്ങ​ളി​ലെ ക​ർ​ഷ​ക​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. റ​ബ​ർ​മേ​ഖ​ല​യി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ പ്ര​തി​പാ​ദി​ച്ച് റ​ബ​ർ​ബോ​ർ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​കെ.​എ​ൻ.​രാ​ഘ​വ​ൻ ഐ​ആ​ർ​എ​സ് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​എ​ഫ്ആ​ർ​പി​എ​സ് പാ​ല​ക്കാ​ട് റീ​ജി​യ​ണ്‍ പ്ര​സി​ഡ​ന്‍റും എ​ള​വ​ന്പാ​ടം മാ​തൃ​കാ റ​ബ​ർ ഉ​ത്പാ​ദ​ക​സം​ഘം പ്ര​സി​ഡ​ന്‍റു​മാ​യ പി.​വി.​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ബ​ർ​ബോ​ർ​ഡ് ഡെ​പ്യൂ​ട്ടി ആ​ർ​പി​സി ജെ.​ശ്രീ​കാ​ന്ത​ൻ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സാ​മൂ​ഹ്യ​സേ​വ​ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്കും സ​മ​ഗ്ര സം​ഭാ​വ​ന ന​ല്കി​യ മാ​ച്ചാം​തോ​ട് ആ​ർ​പി​എ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി.​ഈ​പ്പ​ൻ, ക​ല്ലി​ങ്ക​ൽ​പ്പാ​ടം ആ​ർ​പി​എ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

മ​ണ്ണാ​ർ​ക്കാ​ട് എ​ൻ​എ​ഫ്ആ​ർ​പി​എ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ തു​ണ്ട​ത്തി​ൽ ആ​ദ​ര​ണീ​യ​രെ പ​രി​ച​യ​പ്പെ​ടു​ത്തി. ജോ​യി​ന്‍റ് പ്രൊ​ഡ​ക്്ഷ​ൻ ക​മ്മീ​ഷ​ണ​ർ കെ.​മോ​ഹ​ൻ​നാ​യ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. മ​ണ്ണാ​ർ​ക്കാ​ട് ഡെ​പ്യൂ​ട്ടി ആ​ർ​പി​സി വി.​എം.​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി റ​ബ​ർ ബോ​ർ​ഡി​ന്‍റെ നൂ​ത​നാ​ശ​യ വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ഭാ​ര​ത​പ്പു​ഴ റ​ബേ​ഴ്സ് എം​ഡി കു​രു​വി​ള ചെ​റി​യാ​ൻ റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ങ്ങ​ളും ക​ന്പ​നി​യും എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ച്ചു.

കു​മ​രം​പു​ത്തൂ​ർ ആ​ർ​പി​എ​സ് പ്ര​സി​ഡ​ന്‍റ് പൂ​ത​റ​മ​ണ്ണി​ൽ ജോ​സ്, മ​ണ്ണ​ന്പ​റ്റ ആ​ർ​പി​എ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ.​പ്ര​ഭാ​ക​ര​ൻ, പെ​രി​ങ്ങോ​ട്ടു​കു​റി​ശി ആ​ർ​പി​എ​സ് പ്ര​സി​ഡ​ന്‍റ് എം.​മോ​ഹ​ൻ​ദാ​സ്, സൗ​ത്ത് പ​ന​മ​ണ്ണ ആ​ർ​പി​എ​സ് പ്ര​സി​ഡ​ന്‍റ് കെ.​സു​ദേ​വ്, ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ വി.​പി.​പ്രേ​മ​ല​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൻ​എ​ഫ്ആ​ർ​പി​എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്ന ആ​ദ്യ സെ​ഷ​ൻ എ​ൻ​എ​ഫ്ആ​ർ​പി​എ​സി​ന്‍റെ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ണാ​ർ​ക്കാ​ട് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ തു​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ല​ക്കാ​ട് പ്ര​സി​ഡ​ന്‍റ് പി.​വി.​ബാ​ബു സ്വാ​ഗ​തം പ​റ​ഞ്ഞു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ആ​ന്‍റ​ണി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

റ​ബ​ർ​ക​ർ​ഷ​ക​രു​ടെ​യും റ​ബ​ർ ഉ​ത്പാ​ദ​ക​സം​ഘ​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ​രം​ഭി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ഫാ​ർ​മ​ർ ട​യ​ർ ഫാ​ക്ട​റി​യെ​ക്കു​റി​ച്ച് റ​ബ​ർ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ മു​ൻ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റും ട​യ​ർ ക​ന്പ​നി ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ജേ​ക്ക​ബ് മാ​ത്യു വി​ശ​ദീ​ക​ര​ണം ന​ല്കി.

നി​ല​വി​ൽ റ​ബ​റി​ന്‍റെ കൂ​ലി​ച്ചെ​ല​വ് കൂ​ടു​ക​യും ടാ​പ്പ​ർ​മാ​ർ കു​റ​യു​ക​യും ചെ​യ്ത​തോ​ടെ പ​ല തോ​ട്ട​ങ്ങ​ളി​ലും വി​ള​വെ​ടു​പ്പ് ന​ട​ക്കു​ന്നി​ല്ല. ഉ​ട​മ​സ്ഥ​ർ സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ൽ ചി​ല തോ​ട്ട​ങ്ങ​ളി​ൽ ടാ​പ്പിം​ഗ് ന​ട​ക്കാ​ത്ത​തി​നാ​ൽ ഉ​ത്പാ​ദ​ന​ന​ഷ്ട​വു​മു​ണ്ടാ​കു​ന്നു.

ഇ​ത്ത​ര​ത്തി​ൽ വി​ള​വെ​ടു​പ്പ് മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് പ​രി​പാ​ലി​ച്ച് ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ത്തി​നാ​ണ് റ​ബ​ർ​ബോ​ർ​ഡ് ക​ന്പ​നി​ക​ളും റ​ബ​ർ ഉ​ത്പാ​ദ​ക​സം​ഘ​ങ്ങ​ളും ചേ​ർ​ന്ന് തു​ട​ക്കം​കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ച് ഇ​റ​ക്കു​മ​തി കു​റ​യ്ക്കു​ക​യെ​ന്ന​തും തോ​ട്ട​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​ൽ പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്നു. റ​ബ​ർ പ​രി​പാ​ല​നം, വി​ള​വെ​ടു​പ്പ്, സം​സ്ക​ര​ണം, വി​പ​ണ​നം തു​ട​ങ്ങി​യ ചെ​ല​വു​ക​ൾ കു​റ​യ്ക്കു​ന്ന​തി​നു ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്ക് പ​രി​മി​തി​ക​ളേ​റെ​യാ​ണ്. എ​ന്നാ​ൽ കാ​ർ​ഷി​ക വ​സ്തു​ക്ക​ളു​ടെ കൂ​ട്ടാ​യ സം​ഭ​ര​ണം, യ​ന്ത്ര​വ​ത്ക​ര​ണം, തൊ​ഴി​ലാ​ളി​ക​ളെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ൽ, ഗു​ണ​മേന്മയാർന്ന​പാ​ല​നം, വി​പ​ണി​യി​ലെ വി​ല​പേ​ശ​ൽ എ​ന്നി​വ​യി​ലൂ​ടെ ചെ​ല​വു​കു​റ​ച്ച് കൃ​ഷി ലാ​ഭ​ക​ര​മാ​ക്കാ​ൻ റ​ബ​ർ​ബോ​ർ​ഡ് ക​ന്പ​നി​ക​ളു​ടെ ഇ​ട​പെ​ട​ൽ സ​ഹാ​യി​ക്കും.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ള്ള റ​ബ​ർ ഉ​ത്പാ​ദ​ക​സം​ഘ​ങ്ങ​ൾ​ക്കും തോ​ട്ട​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​ൽ പ​രി​പാ​ടി ന​ട​പ്പാ​ക്കാ​നാ​കും.ടാ​പ്പ് ചെ​യ്യു​ന്ന തോ​ട്ട​ങ്ങ​ളി​ലെ കൃ​ഷി​ചെ​ല​വി​ന്‍റെ ഏ​റി​യ പ​ങ്കും വി​ള​വെ​ടു​പ്പി​നാ​ണ്. ടാ​പ്പിം​ഗ് പ​രി​ഷ്ക​രി​ക്കു​ന്ന​തി​ലൂ​ടെ ചെ​ല​വു കു​റ​യ്ക്കാ​നാ​കും. വി​ള​വി​ൽ കു​റ​വു​വ​രു​ത്താ​ത്ത​തും മ​ര​ങ്ങ​ളു​ടെ ആ​യു​സ് കൂ​ട്ടു​ന്ന​തും ചെ​ല​വു​കു​റ​ഞ്ഞ​തു​മാ​യ വി​ള​വെ​ടു​പ്പു രീ​തി​യാ​ണ് ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ൽ ടാ​പ്പിം​ഗ് ന​ട​ത്തു​ക​യെ​ന്ന​ത്.

ചെ​ല​വു കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ് റ​ബ​ർ​ബോ​ർ​ഡ് ഇ​ട​വേ​ള കൂ​ടി​യ വി​ള​വെ​ടു​പ്പ് രീ​തി​ക്ക് പ്രാ​ധാ​ന്യം ന​ല്കു​ന്ന​ത്. റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ങ്ങ​ൾ​ക്കും ക​ന്പ​നി​ക​ൾ​ക്കും ലേ​ബ​ർ ബാ​ങ്കു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ടാ​പ്പിം​ഗ് കൃ​ത്യ​ത​യോ​ടെ ന​ട​പ്പാ​ക്കാ​നാ​കും. തോ​ട്ട​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ക​ള​യെ​ടു​പ്പ്, വ​ള​മി​ട​ൽ, മ​രു​ന്നു​ത​ളി തു​ട​ങ്ങി​യ ജോ​ലി​ക​ൾ കൂ​ട്ടാ​യി ന​ട​ത്തു​ന്ന​തി​ലൂ​ടെ ചെ​ല​വ് ഗ​ണ്യ​മാ​യി കു​റ​യ്ക്കാം.

തോ​ട്ട​ങ്ങ​ളു​ടെ പ​രി​പാ​ല​നം, വി​ള​വെ​ടു​പ്പ്, വി​പ​ണ​നം എ​ന്നി​വ ഏ​റ്റെ​ടു​ക്കു​ന്ന ക​ന്പ​നി​ക​ളു​മാ​യോ സം​ഘ​ങ്ങ​ളു​മാ​യോ ക​ർ​ഷ​ക​ർ​ക്ക് വ്യ​വ​സ്ഥ​യു​ണ്ടാ​ക്കാം. വ​ള​ർ​ച്ച​യെ​ത്തി​യ മ​ര​ങ്ങ​ളാ​ണെ​ങ്കി​ൽ വി​ദ​ഗ്ധ​രാ​യ ടാ​പ്പ​ർ​മാ​രെ ഉ​പ​യോ​ഗി​ച്ച് വി​ള​വെ​ടു​പ്പും വി​പ​ണ​ന​വും ന​ട​ത്തു​ക​യും അ​തി​നാ​വ​ശ്യ​മാ​യ ചെ​ല​വു​ക​ഴി​ച്ച് ബാ​ക്കി തു​ക ക​ർ​ഷ​ക​ർ​ക്ക് ന​ല്കു​ക​യും ചെ​യ്യും. റ​ബ​ർ​കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ജോ​ലി​ക​ളും ഇ​തേ രീ​തി​യി​ലാ​യി​രി​ക്കും ഏ​റ്റെ​ടു​ക്കു​ക. റബർമേഖലയിലെ വിലപ്പെട്ട അറിവുകളുമായാണ് സംഗ മത്തിൽ പങ്കെടുത്തവർ മ ടങ്ങിയത്.