ഒ​റ്റ​പ്പാ​ലം അ​ർ​ബ​ൻ ബാ​ങ്ക് വാ​ർ​ഷി​ക​യോ​ഗം ന​ട​ത്തി
Saturday, September 21, 2019 11:40 PM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം കോ-​ഓ​പ്പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്കി​ന്‍റെ വാ​ർ​ഷി​ക​യോ​ഗം ഒ​റ്റ​പ്പാ​ലം സം​ഗ​മം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. ബാ​ങ്ക് ചെ​യ​ർ​മാ​ൻ ഐ.​എം.​സ​തീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ മാ​നേ​ജ​ർ എം.​വ​സ​ന്ത​കു​മാ​രി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ കൃ​ത്യ​മാ​യി വാ​യ്പ തി​രി​ച്ച​ട​വ് ന​ട​ത്തി​യ മെ​ന്പ​ർ​മാ​രി​ൽ​നി​ന്നും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ​ക്ക് സ്വ​ർ​ണ​നാ​ണ​യം സ​മ്മാ​ന​മാ​യി ന​ല്കി.

മെം​ബ​ർ​മാ​ർ​ക്ക് പ​ത്തു​ശ​ത​മാ​നം ലാ​ഭ​വി​ഹി​ത​വും പ്ര​ഖ്യാ​പി​ച്ചു. ബാ​ങ്ക് വൈ​സ് ചെ​യ​ർ​മാ​ൻ പി.​എം ദേ​വ​ദാ​സ് സ്വാ​ഗ​ത​വും ഡ​യ​റ​ക്ട​ർ ദേ​വ​കി​ക്കു​ട്ടി ടീ​ച്ച​ർ ന​ന്ദി​യും പ​റ​ഞ്ഞു.