റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ചി​കി​ത്സാ​സൗ​ക​ര്യം ഒരുക്കണമെന്ന് ആവശ്യം
Saturday, October 12, 2019 11:54 PM IST
പാലക്കാട് : സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള ചെ​റു​തും വ​ലു​തു​മാ​യ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യു​ള്ള സു​ര​ക്ഷാ​സം​വി​ധാ​നം പേ​രി​ലൊ​തു​ങ്ങു​ന്നു. ജി​ല്ല​യി​ലെ പ്ര​ധാ​ന റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളാ​യ ഒ​ല​വ​ക്കോ​ട്, ഒ​റ്റ​പ്പാ​ലം, ഷൊ​ർ​ണ്ണൂ​ർ, പ​ട്ടാ​ന്പി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്ഥി​തി​യും സ​മാ​ന​മാ​ണ്.

ഇ​തി​ൽ ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളാ​യ ഷൊ​ർ​ണ്ണൂ​ർ, ഒ​ല​വ​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ക​ല​ന്യേ നൂ​റു​ക​ണ​ക്കി​നു ട്രെ​യി​നു​ക​ളും ആ​യി​ര​ക്ക​ണ​ക്കി​നു യാ​ത്ര​ക്കാ​രു​മാ​ണ് വ​ന്നു പോ​വു​ന്ന​ത്. മി​ക്ക സ​മ​യ​ങ്ങ​ളി​ലും റെ​യി​ൽ​വേ സ്റ്റേ​ഷു​ക​ളി​ൽ ന​ട​ക്കു​ന്ന മോ​ഷ​ണം, പി​ടി​ച്ചു​പ​റി, അ​പ​ക​ട​ങ്ങ​ൾ എ​ന്നി​വ​യി​ലെ​ല്ലാം യാ​ത്ര​ക്കാ​ർ നി​സ്സ​ഹാ​യ​രാ​വു​ന്ന സ്ഥി​തി​യാ​ണ്.

പ്ര​ധാ​ന റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ പോ​ലീ​സ്, ആ​ർ.​പി.​എ​ഫ് എ​ന്നി​വ​രു​ടെ സേ​വ​ന​മു​ണ്ടാ​വു​മെ​ങ്കി​ലും ചെ​റു​കി​ട സ്റ്റേ​ഷ​നു​ക​ളി​ൽ നി​യ​മ​പാ​ല​ക സേ​വ​ന​ങ്ങ​ൾ കു​റ​വാ​ണെ​ന്ന സ്ഥി​തി​യാ​ണ്. അ​പ​ക​ട​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​ർ​ക്ക് അ​ടി​യ​ന്തി​ര സ​ഹാ​യം ന​ൽ​കാ​നോ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ച് തു​ട​ർ ചി​കി​ത്സ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ലും പ​ല​പ്പോ​ഴും കാ​ല​താ​മ​സം നേ​രി​ടു​ന്ന​താ​യും യാ​ത്ര​ക്കാ​രു​ടെ ആ​രേ​പ​ണ​ങ്ങ​ളു​യ​രു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ മാ​സം ഷൊ​ർ​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പ്ലാ​റ്റ്ഫോ​മി​ൽ കു​ഴ​ഞ്ഞു വീ​ണ യാ​ത്ര​ക്കാ​ര​നു യ​ഥാ​സ​മ​യം വാ​ഹ​നം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ചി​കി​ത്സ ല​ഭി​ക്കാ​ൻ വൈ​കി​യ​തി​നാ​ൽ മ​ര​ണ​മ​ട​ഞ്ഞ സം​ഭ​വ​ത്തി​ലും പ്ര​ധി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നു മു​ന്പെ സ​മാ​ന​മാ​യ സം​ഭ​വം സം​സ്ഥാ​ന​ത്തെ മി​ക്ക സ്റ്റേ​ഷ​നു​ക​ളി​ലും ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്കു കീ​ഴി​ലാ​യി റെ​യി​ൽ​വേ ആ​ശു​പ​ത്രി​ക​ളു​ണ്ടെ​ങ്കി​ലും ഇ​ത്ത​രം ആ​ശു​പ​ത്രി​ക്കു കീ​ഴി​ൽ രോ​ഗി​ക​ളെ​യെ​ത്തി​ക്കു​ന്ന​തി​നാ​യു​ള്ള റെ​യി​ൽ​വേ ആം​ബു​ല​ൻ​സു​ക​ളും ഇ​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്കോ ജീ​വ​ന​ക്കാ​ർ​ക്കോ ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ ഇ​വ​രെ റെ​യി​ൽ​വേ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കേ​ണ്ട ധാ​ർ​മ്മി​ക​ത റെ​യി​ൽ​വേ ആം​ബു​ല​ൻ​സി​ലാ​ണെ​ന്നി​രി​ക്കെ മി​ക്ക റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ഇ​ത്ത​രം ആം​ബു​ല​ൻ​സു​ക​ളി​ല്ലാ​ത്ത​ത് അ​പ​ക​ടം ന​ട​ക്കു​ന്പോ​ൾ യാ​ത്ര​ക്കാ​രെ കൊ​ണ്ട് പോ​വാ​ൻ ഇ​ത​ര വാ​ഹ​ന​ങ്ങ​ളെ​യാ​ണ് യാ​ത്ര​യാ​ക്കേ​ണ്ടി വ​രു​ന്ന​ത്.

എ​ന്നാ​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ അ​പ​ക​ട​ത്തി​ലേ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക് അ​ടി​യ​ന്തി​ര സ​ഹാ​യം ന​ൽ​കു​ന്ന​തി​നു പ​ക​രം ഇ​വ​രു​ടെ യാ​ത്രാ​രേ​ഖ​ക​ളും മ​റ്റും പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു വ​രു​ത്തി​യി​ട്ടേ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്നു​വെ​ന്ന സ​മീ​പ​നം ന​ൽ​കു​ന്ന​താ​ണ് മി​ക്ക​പ്പോ​ഴും യാ​ത്ര​ക്കാ​രു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​വു​ന്ന​ത്. ട്ര​യാം​ഗു​ള​ർ സ്റ്റേ​ഷ​നാ​യ ഷൊ​ർ​ണ്ണൂ​രും പാ​ല​ക്കാ​ട് ജം​ഗ്ഷ​നാ​യ ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നും വ​രു​മാ​ന​ത്തി​ലും മ​റ്റു റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളേ​ക്കാ​ൾ മു​ന്നി​ലാ​ണെ​ന്നി​രി​ക്കെ യാ​ത്ര​ക്കാ​രു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ദ്ദി​പ്പി​ക്കു​ന്ന​തി​ൽ പ​ല​പ്പോ​ഴും മെ​ല്ലെ​പോ​ക്കു ന​യ​മാ​ണ്.

സം​സ്ഥാ​ന​ത്ത​ക​ത്തു നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഹ്ര​സ്വ-​ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​രാ​യി പ്ര​തി​ദി​നം നൂ​റു​ക​ണ​ക്കി​നു പേ​രാ​ണ് ദ​ക്ഷി​ണ റെ​യി​ൽ​വേ സ്റ്റേ​ഷ​നു കീ​ഴി​ലു​ള്ള സ്റ്റേ​ഷ​നു​ക​ളി​ൽ യാ​ത്ര തു​ട​രു​ന്ന​തും അ​വ​സാ​നി​പ്പി​ക്കു​ന്ന​തും. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി പ്ര​തി​വ​ർ​ഷം വ​രു​മാ​ന വ​ർ​ദ്ദ​ന​വി​ൽ മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന സ്റ്റേ​ഷ​നു​ക​ളി​ൽ അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ളും ഇ​ത​ര സൗ​ക​ര്യ​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​ണ്.