പു​സ്ത​ക ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ തു​ട​ങ്ങി
Saturday, October 12, 2019 11:56 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കെ​ജെ​ടി​എം സ​ഹൃ​ദ​യ പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള അ​പൂ​ർ​വ​മാ​യ പു​സ്ത​ക​ങ്ങ​ൾ, പ​ഴ​യ​കാ​ല മാ​സി​ക​ക​ൾ, പ​ത്ര​ങ്ങ​ൾ എ​ന്നി​വ ഡി​ജി​റ്റ​ലൈ​സ് ചെ​യ്ത് സം​ര​ക്ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് തു​ട​ക്കം​കു​റി​ച്ചു. അ​ധ്യാ​പ​ക​രാ​യ അ​നി​ൽ​കു​മാ​ർ, സ​ന്തോ​ഷ്, ഷി​ജു എ​ന്നി​വ​രാ​ണ് ഇ​തി​ന് നേ​തൃ​ത്വം ന​ല്കു​ന്ന​ത്.
ലൈ​ബ്ര​റി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ​പി​എ​സ് പ​യ്യ​നെ​ടം, സാ​ബു ഐ​പ്പ് എ​ന്നി​വ​ർ ചേ​ർ​ന്ന് പ​ഴ​യ​കാ​ല മാ​സി​ക​ക​ൾ ഷി​ജു​വി​ന് കൈ​മാ​റി. സെ​ക്ര​ട്ട​റി കെ.​ജെ.​തോ​മ​സ്, പ​ത്മ​കു​മാ​രി, കാ​സിം ആ​ലാ​യ​ൻ, ജ​യ​ല​ക്ഷ്മി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.