ഒ​റ്റ​പ്പാ​ല​ത്തി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ ടൗ​ണ്‍​ഹാ​ൾ യാ​ഥാ​ർ​ത്ഥ്യത്തിലേക്ക്
Saturday, October 12, 2019 11:57 PM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ല​ത്തി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ ടൗ​ണ്‍​ഹാ​ൾ യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്നു. സാം​സ്കാ​രി​ക നി​ല​യം എ​ന്ന പേ​രി​ലാ​ണ് ഒ​റ്റ​ക്കോ​ല​ത്തി​ന്‍റെ ചി​ര​കാ​ല സ്വ​പ്നം പൂ​വ​ണി​യാ​ൻ പോ​കു​ന്ന​ത്. ര​ണ്ട് നി​ല​ക​ളി​ലാ​യി ആ​യി​ര​ത്തോ​ളം പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന വി​പു​ല​മാ​യ കെ​ട്ടി​ട​മാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്.

പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​ർ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യി ക​ഴി​ഞ്ഞു. പാ​ല​ക്കാ​ട് കു​ള​പ്പു​ള്ളി പ്ര​ധാ​ന പാ​ത​യി​ൽ കി​ഴ​ക്കെ ഒ​റ്റ​പ്പാ​ല​ത്ത് ന​ഗ​ര​സ​ഭ മാ​ർ​ക്ക​റ്റ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​നോ​ട് ചേ​ർ​ന്ന് ന​ഗ​ര​സ​ഭ​യു​ടെ സ്ഥ​ല​ത്താ​ണ് കെ​ട്ടി​ടം നി​ർ​മ്മി​ക്കു​ന്ന​ത് . സാം​സ്കാ​രി​ക നി​ല​യം നി​ർ​മി​ക്കാ​നാ​യി 5.38 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ആ​ണ് ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് ഉ​ൾ​പ്പെ​ടെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ഉ​ണ്ടാ​വും. നി​ർ​മാ​ണ ചു​മ​ത​ല​യു​ള്ള പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗ​ത്തി​ന് പ​ദ്ധ​തി​രേ​ഖ സ​മ​ർ​പ്പി​ച്ച് സാ​ങ്കേ​തി​കാ​നു​മ​തി കൂ​ടി ല​ഭ്യ​മാ​യാ​ൽ കെ​ട്ടി​ട നി​ർ​മാ​ണം ആ​രം​ഭി​ക്കും.

പി . ​ഉ​ണ്ണി എം​എ​ൽ​എ​യു​ടെ നി​ർ​ദ്ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് 2018 19 വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. ഒ​റ്റ​പ്പാ​ല​ത്ത് ഇ​പ്പോ​ൾ രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളൊ​ന്നും ന​ട​ത്താ​ൻ ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ നി​ല​വി​ലി​ല്ല. ആ​കെ​യു​ള്ള​ത് ബ​സ്സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള ന​ഗ​ര​സ​ഭ​യു​ടെ ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യം മാ​ത്ര​മാ​ണ്. ചെ​റി​യ പ​രി​പാ​ടി​ക​ൾ മാ​ത്ര​മാ​ണ് ഇ​വി​ടെ ന​ട​ത്താ​ൻ ക​ഴി​യു​ക. വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​ൻ ഉ​ള്ള സൗ​ക​ര്യം പോ​ലും ഇ​വി​ടെ​യി​ല്ല. ഈ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ​രി​പാ​ടി​ക​ൾ ന​ട​ന്നാ​ൽ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കു​ന്ന​ത് പ​തി​വാ​ണ്.​

പി​ന്നെ ബാ​ക്കി​യു​ള്ള​തെ​ല്ലാം ത​ന്നെ സ്വ​കാ​ര്യ ഓ​ഡി​റ്റോ​റി​യ​ങ്ങ​ളാ​ണ്. നി​ല​വി​ൽ സാം​സ്കാ​രി​ക നി​ല​യ​ത്തി​നാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള സ്ഥ​ല​ത്ത് സ്ഥി​ര​മാ​യി മാ​ലി​ന്യം നി​ക്ഷേ​പം ന​ട​ക്കു​ന്ന സ്ഥ​ല​മാ​ണ്.

ആ​കെ കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന സ്ഥ​ല​ത്ത് സാം​സ്കാ​രി​ക നി​ല​യം പ​റ​യു​ന്ന​തോ​ടെ മാ​ലി​ന്യം ത​ള്ള​ൽ നി​ല​ക്കും എ​ന്ന പ്ര​തീ​ക്ഷ​യും ന​ഗ​ര​സ​ഭ​ക്കു​ണ്ട്. ഒ​രു​വ​ർ​ഷ​ത്തി​ന​കം സാം​സ്കാ​രി​ക നി​ല​യം നി​ർ​മ്മി​ക്കാ​നാ​ണ് തീ​രു​മാ​നം .ന​ഗ​ര​സ​ഭ​യു​ടെ മാ​ർ​ക്ക​റ്റ് കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​നോ​ട് ചേ​ർ​ന്ന് നി​ർ​മ്മി​ക്കു​ന്ന സാം​സ്കാ​രി​ക നി​ല​യം കോം​പ്ല​ക്സി​ന്‍റ വാ​ട​ക മു​റി ക​ൾ വി​റ്റു​പോ​കാ​നും, കോം​പ്ല​ക്സ് സ​ജീ​വ​മാ​കാ​നും കൂ​ടി ഉ​പ​ക​രി​ക്കും. ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ എ​ല്ലാ​വ​ർ​ഷ​വും ടൗ​ണ്‍​ഹാ​ൾ നി​ർ​മ്മാ​ണ​ത്തി​ന് വേ​ണ്ടി ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്താ​റു​ണ്ട് . എ​ന്നാ​ൽ ഭീ​മ​മാ​യ തു​ക ആ​യ​തി​നാ​ൽ പ​ദ്ധ​തി നി​ർ​മാ​ണം ന​ട​ക്കാ​തെ പോ​വു​ക​യാ​യി​രു​ന്നു. സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്കും, ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കും കേ​ൾ​വി​കേ​ട്ട ഒ​റ്റ​പ്പാ​ല​ത്ത് ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ ക​ൾ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

ഭീ​മ​മാ​യ തു​ക ന​ൽ​കി സ്വ​കാ​ര്യ ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ സാ​ന്പ​ത്തി​ക ബാ​ധ്യ​ത വ​രു​ന്ന​ത് ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ മാ​റ്റി​വ​യ്ക്കു​വാ​ൻ കാ​ര​ണ​മാ​വു​ക​യാ​ണ്. സാം​സ്കാ​രി​ക നി​ല​യം ഒ​റ്റ​പ്പാ​ല​ത്ത് വ​രു​ന്ന​തോ​ടെ ക​ലാ സാ​മൂ​ഹ്യ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ സ​ജീ​വ​മാ​കു​മെ​ന്ന തി​രി​ച്ച​റി​വും അ​ധി​കൃ​ത​ർ​ക്ക് ഉ​ണ്ട്.