വാ​ഹ​ന​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കി കു​തി​രാ​നി​ൽ ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി​ലൈ​നി​ന്‍റെ നി​ർ​മാ​ണം
Monday, October 14, 2019 11:26 PM IST
വ​ട​ക്ക​ഞ്ചേ​രി: വാ​ഹ​ന​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കി കു​തി​രാ​നി​ൽ ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി​ലൈ​ൻ നി​ർ​മാ​ണ​വും. ഇ​ടു​ങ്ങി​യ കു​തി​രാ​ൻ റോ​ഡി​നോ​ടു​ചേ​ർ​ന്നാ​ണ് ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി​ലൈ​നു​ള്ള ട്ര​ഞ്ച് കു​ഴി​ക്ക​ൽ ന​ട​ക്കു​ന്ന​ത്. നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളു​ടെ സാ​മ​ഗ്രി​ക​ളും യ​ന്ത്ര​സം​വി​ധാ​ന​ങ്ങ​ളും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളു​മെ​ല്ലാം റോ​ഡി​ൽ നി​റ​യു​ന്ന​തി​നാ​ൽ ചി​ല സ​മ​യ​ങ്ങ​ളി​ൽ വാ​ഹ​ന​ക്കു​രു​ക്ക് കൂ​ട്ടും.

മ​ണ്ണു​ത്തി മാ​ട​ക്ക​ത്ത​റ​യി​ൽ​നി​ന്നു​ള്ള ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി​ലൈ​ൻ കു​തി​രാ​ൻ മ​ല​യി​ലൂ​ടെ​യാ​ണ് വ​ട​ക്ക​ഞ്ചേ​രി​യി​ലെ​ത്തു​ന്ന​ത്. കു​തി​രാ​ൻ ഇ​രു​ന്പു​പാ​ല​ത്ത് എ​ത്തു​ന്പോ​ൾ പാ​ല​ത്തി​നോ​ടു ചേ​ർ​ന്നു നി​ർ​മി​ച്ചി​ട്ടു​ള്ള പി​ല്ല​റു​ക​ൾ​ക്കു മു​ക​ളി​ലൂ​ടെ​യാ​ണ് ലൈ​ൻ സ്ഥാ​പി​ക്കു​ക. ഛത്തീ​സ്ഗ​ഡി​ൽ​നി​ന്നു​ള്ള വൈ​ദ്യു​തി​യാ​ണ് ത​മി​ഴ്നാ​ട് പൂ​ളു​ക​ൾ ട​വ​റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വ​ട​ക്ക​ഞ്ചേ​രി​യി​ൽ എ​ത്തി​ക്കു​ന്ന​ത്.