പാ​റ​ക്ക​ളം നി​ല​ന്പ​തി​പ്പാ​ല​ത്തി​ൽ കൈ​വ​രി നി​ർ​മി​ക്ക​ണം
Monday, October 14, 2019 11:26 PM IST
ചി​റ്റൂ​ർ: പാ​റ​ക്ക​ളം നി​ല​ന്പ​തി​പ്പാ​ല​ത്തി​ൽ കൈ​വി​രി നി​ർ​മി​ക്ക​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം ശ​ക്തം. 2018-ൽ ​പു​ഴ​യി​ലൂ​ടെ കു​ത്തി​യൊ​ഴു​കി​യ പ്ര​ള​യ​ജ​ല​ത്തി​ൽ പാ​ല​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കോ​ണ്‍​ക്രീ​റ്റ് തു​ണു​ക​ൾ ഒ​ഴു​കി​പ്പോ​യി​രു​ന്നു.നി​ല​ന്പ​തി​പ്പാ​ല​ത്തി​നു ഉ​യ​ര​ക്കു​റ​വാ​യ​തി​നാ​ൽ മ​ഴ പെ​യ്താ​ൽ പോ​ലും വെ​ള്ളം​പാ​ലം ക​വി​ഞ്ഞൊ​ഴു​കും. ഇ​തു​വ​ഴി സ്കൂ​ളി​ലേ​ക്കും കോ​ള​ജി​ലേ​ക്കു പോ​കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ ക​വി​ഞ്ഞൊ​ഴുകു​ന്ന പാ​ല​ത്തി​ലു​ടെ ന​ട​ന്നു​പോ​കു​ന്ന ര​ക്ഷി​താ​ക്ക​ള്ള നെ​ഞ്ചി​ടി​പ്പ് കൂ​ട്ടു​ക​യാ​ണ്.

പാ​ല​ത്തി​ൽ വെ​ള്ളം ക​യ​റു​ന്പോ​ൾ സ​മീ​പ​വാ​സി​ക​ളാ​യ യു​വാ​ക്ക​ളു​ടെ സ​ഹാ​യ​ത്തി​ലാ​ണ് യാ​ത്ര​ക്കാ​ർ പാ​ലം ക​ട​ക്കു​ന്ന​ത്. രാ​ത്രി​സ​മ​യ​ങ്ങി​ൽ അ​ര​കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള വീ​ടു​ക​ളി​ലേ​ക്കു മൂ​ന്ന​ര​കി​ലോ​മീ​റ്റ​ർ അ​ധി​ക​ദൂ​രം സ​ഞ്ച​രി​ക്കേ​ണ്ട​തു​ണ്ട്.സ്ഥ​ല​ത്ത് മേ​ല്പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന സ്ഥ​ല​മാ​സി​ക​ളു​ടെ​ആ​വ​ശ്യ​ത്തി​നു മു​പ്പ​തു വ​ർ​ഷ​മാ​യും ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല. അ​ടു​ത്തു ന​ട​ക്കാ​നി​രി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ അ​ധി​ക​ത​രു​ടെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് വോ​ട്ട് ബ​ഹി​ഷ്ക​രി​ക്കാ​നും നാ​ട്ടു​കാ​ർ ശ്ര​മം ന​ട​ത്തു​ക​യാ​ണ്.മേ​ല്പാ​ലം നി​ർ​മി​ച്ചാ​ൽ ചു​ള്ളി​പ്പെ​രു​ക്ക​മേ​ട്, ആ​റ്റാ​ഞ്ചേ​രി, പാ​റക്ക​ളം, അ​ണ​ക്കാ​ട് ഉ​ൾ​പ്പെ​ടെ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും ആ​യി​ര​ത്ത​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് ചി​റ്റൂ​രി​ലേ​ക്ക് സു​ഗ​മ​മാ​യി സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യും.