റെ​യി​ൽ​വേ ട്രാക്കിൽ ഇരുന്പുകന്പികൾവച്ചവരെ പോ​ലീ​സ് പി​ടി​കൂ​ടി
Monday, October 14, 2019 11:26 PM IST
കോ​യ​ന്പ​ത്തൂ​ർ: റെ​യി​ൽ​വേ ട്രാ​ക്കി​ൽ ഇ​രു​ന്പു ക​ന്പി​ക​ൾ വെ​ച്ച ര​ണ്ടു​പേ​രെ റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ധ​ർ​മ​പു​രി​പാ​ണ്ഡി (32 ), ഗ​ണ​പ​തി ശ​ക്തി​വേ​ൽ (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​ര​ക്ക​ലി​ൽ നി​ന്നും എ​റ​ണാം​കു​ള​ത്തേ​ക്കു പോ​യി​രു​ന്ന ടീ ​ഗാ​ർ​ഡ​ൻ എ​ക്സ്പ്ര​സ് രാ​ത്രി 1.30 ന് ​ആ​വാ​രം​പ്പാ​ള​യം റെ​യി​ൽ​വേ ഗേ​റ്റി​ന​രി​കെ വ​ന്നു​കൊ​ണ്ടി​രി​ക്കെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ഇ​രു​ന്പു​ക​ന്പി​ക​ൾ കി​ട​ക്കു​ന്ന​ത് ക​ണ്ട് ലോ​ക്കോ പൈ​ല​റ്റ് സ​ന്ദ​ർ​ഭോ​ചി​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച് ട്രെ​യി​ൻ നി​ർ​ത്തു​ക​യാ​യി​രു​ന്നു. അ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. തു​ട​ർ​ന്ന് ഇ​രു​ന്നു ക​ന്പി​ക​ൾ നീ​ക്കം ചെ​യ്ത് പോ​ലീ​സി​നു വി​വ​രം ന​ൽ​കി. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റു ചെ​യ്ത​ത്. ആ ​വാ​രം പാ​ള​യ​ത്തു നി​ന്നും, പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ഇ​രു​ന്പു​ക​ന്പി​ക​ൾ മോ​ഷ്ടി​ച്ച് റെ​യി​ൽ​വേ​പ്പാ​ള​ത്തി​ൽ വെ​ച്ച് മു​റി​ച്ച് വി​ൽ​പ്പ​ന ചെ​യ്ത​ത് ക​ണ്ടെ​ത്തി.
അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ
കോ​യ​ന്പ​ത്തൂ​ർ: ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളാ​യി ച​മ​ഞ്ഞ് മ​ല​യാ​ളി യു​വാ​ക്ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ചു യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ആ​ർ.​എ​സ്.​പു​രം വി​ജ​യ് (20), പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​തീ​ഷ് (22), മ​ണി (28), ശി​വ​ഗം​ഗ സ​ച്ചി​ൻ (21), നാ​ഗ​പ്പ​ട്ട​ണം ബി​യാ​ൻ (25) എ​ന്നി​വ​രാ​ണ് പാ​ല​ക്കാ​ട് ഷൗ​ക്ക​ത്ത് അ​ലി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്. രാം​ന​ഗ​റി​ലൂ​ടെ ന​ട​ന്നു പൊ​യ്ക്കൊ​ണ്ടി​രു​ന്ന ഷൗ​ക്ക​ത്ത് അ​ലി​യെ ത​ട​ഞ്ഞു നി​ർ​ത്തി​യ ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ൾ പ​ഴ്സ് ത​ട്ടി​പ്പ​റി​ച്ച് പ​ണം അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് ആ​ർ.​എ​സ്.​പു​രം പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റു ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ട്രാ​ൻ​സ് ജെ​ൻ​ഡ​റു​ക​ളാ​യി വേ​ഷ​വി​ധാ​നം ചെ​യ്ത് ത​ട്ടി​പ്പു ന​ട​ത്തി​യ​തെ​ന്ന് ക​ണ്ടു പി​ടി​ച്ച​ത്. ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​പ്പു ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്തി പി​ടി​കൂ​ടാ​ൻ പോ​ലീ​സി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി.
ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ൽ
കോ​യ​ന്പ​ത്തൂ​ർ: ക​ഞ്ചാ​വു​മാ​യി വി​ദേ​ശ​ത്തേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ അ​റ​സ്റ്റു ചെ​യ്തു.
കോ​ഴി​ക്കോ​ട് മാ​ന​ന്ത​വാ​ടി റ​ഷീ​ദ് (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
കോ​യ​ന്പ​ത്തൂ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും ഷാ​ർ​ജ​യി​ലേ​ക്കു പോ​കു​ന്ന എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രു​ടെ ബാ​ഗു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് റ​ഷീ​ദി​ന്‍റെ പ​ക്ക​ൽ നി​ന്നും ആ​റേ​മു​ക്കാ​ൽ കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്.
വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ആ​വ​ശ്യ​ക്കാ​രേ​റെ​യു​ള്ള​തി​നാ​ൽ വ​യ​നാ​ട്ടി​ൽ നി​ന്നും ക​ഞ്ചാ​വ് വാ​ങ്ങി ഒൗ​ഷ​ധ​മെ​ന്ന പേ​രി​ൽ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി​യ​തെ​ന്ന് റ​ഷീ​ദ് ചോ​ദ്യം ചെ​യ്യ​ലി​ൽ പോലീസിനോടു പ​റ​ഞ്ഞു.