ചി​ത്ര​ക​ല​യി​ൽ ആ​റു​പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട് ജോ​ർ​ജ് പോ​ൾ
Monday, October 14, 2019 11:26 PM IST
മേ​ലാ​ർ​ക്കോ​ട്: ചി​ത്ര​ക​ല​യി​ൽ ജോ​ർ​ജ് പോ​ൾ മാ​സ്റ്റ​ർ പി​ന്നി​ട്ട​ത് ആ​റു പ​തി​റ്റാ​ണ്ടു​ക​ൾ. 1958ൽ ​ചി​റ്റി​ല​ഞ്ചേ​രി എം​എ​ൻ​കെ എം ഹൈ​സ്കൂ​ളി​ൽ ചി​ത്ര​ക​ല അ​ധ്യാ​പ​ക​നാ​യി​ട്ടാ​യി​രു​ന്നു തു​ട​ക്കം. 1978-ൽ ​സ്കൂ​ളി​ൽ​നി​ന്നും വി​ര​മി​ച്ചു. ഇ​രു​പ​തു​വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം കൊ​ച്ചി​ൻ റി​ഫൈ​ന​റി​യി​ൽ ആ​ർ​ക്കി​ടെ​ക് ജോ​ലി​യി​ലും ഇ​രു​പ​തു​വ​ർ​ഷ​ക്കാ​ലം സേ​വ​നം ന​ട​ത്തി.
എ​ണ്‍​പ​ത്തി​യ​ഞ്ചു വ​യ​സ് പ്രാ​യ​മു​ള്ള ജോ​ർ​ജ് പോ​ളി​നു ഭാ​ര്യ​യും അ​ഞ്ചു​മ​ക്ക​ളു​മു​ണ്ട്. മൂ​ന്നു പെ​ണ്‍​മ​ക്ക​ളി​ൽ ര​ണ്ടു​പേ​രു​ടെ വി​വാ​ഹം ക​ഴി​ഞ്ഞു മാ​ലി ദ്വീ​പി​ലാ​ണ് താ​മ​സം. ആ​ണ്‍​മ​ക്ക​ളി​ൽ മു​ത്ത​മ​ക​ൻ ആ​ർ​ക്കി​ടെ​ക് ഫീ​ൽ​ഡി​ൽ ജോ​ലി ചെ​യ്യു​ന്നു. ഇ​ള​യ​മ​ക​ൻ ല​ണ്ട​നി​ൽ പ​ഠ​നം ന​ട​ത്തു​ന്നു.
മാ​സ്റ്റ​റു​ടെ കീ​ഴി​ൽ ചി​ത്ര​ക​ല അ​ഭ്യ​സി​ച്ച പ​ത്തോ​ളം​പേ​ർ​ക്ക് ഇ​തി​ന​കം ജോ​ലി ല​ഭി​ച്ചു. ഇ​പ്പോ​ൾ ചി​ത്ര​ക​ല അ​ഭ്യ​സി​ക്കു​ന്ന പ​തി​നേ​ഴു​പേ​രി​ൽ പ​ത്തു​പേ​ർ അ​ടു​ത്തു​ത​ന്നെ കോ​യ​ന്പ​ത്തൂ​രി​ൽ ഗ​വ​ണ്‍​മെ​ന്‍റ് അം​ഗീ​കൃ​ത പ​രീ​ക്ഷ​യെ​ഴു​തും. ദൈ​വ​ത്തി​ന്‍റെ ക​ര​ങ്ങ​ളാ​ണ് ത​ന്‍റെ എ​ല്ലാ വ​ള​ർ​ച്ച​യ്ക്കും കാ​ര​ണ​മെ​ന്ന് മാ​സ്റ്റ​ർ പ​റ​ഞ്ഞു.